KOYILANDY DIARY.COM

The Perfect News Portal

പാര്‍ലമെന്റില്‍ വന്‍ സുരക്ഷാ വീഴ്ച; പാര്‍ലമെന്റിലേക്ക് നുഴഞ്ഞു കയറി യുവാവ്

പാര്‍ലമെന്റില്‍ വന്‍ സുരക്ഷാ വീഴ്ച. പാര്‍ലമെന്റിലേക്ക് യുവാവ് നുഴഞ്ഞു കയറി. മതില്‍ ചാടിക്കടന്നാണ് യുവാവ് അകത്ത് പ്രവേശിച്ചത്. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. പുലര്‍ച്ചെ 6.30 ഓടെയാണ് പാര്‍ലമെന്റില്‍ വന്‍ സുരക്ഷാ വീഴ്ച സംഭവിച്ചത്. പാര്‍ലമെന്റിന് സമീപത്തെ റെയില്‍വെ ഭവനിന്റെ മതില്‍ ചാടിക്കടന്ന് യുവാവ് പാര്‍ലമെന്റിന് അകത്തേക്ക് നുഴഞ്ഞ് കയറി.

ഗരുഡ ഗേറ്റിന് സമീപമെത്തിയപ്പോഴാണ് യുവാവിനെ സുരക്ഷാ ഉദ്യാഗസ്ഥരുടെ ശ്രദ്ധയില്‍ പെട്ടത്. പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം ഇന്നലെ അവസാനിച്ചതിന് പിന്നാലെയാണ് സുരക്ഷാ വീഴ്ച്ച. അറസ്റ്റ് ചെയ്ത പ്രതിയെ പൊലീസ് ചോദ്യം ചെയ്തു വരികയാണ്. 20 കാരനായ പ്രതിക്ക് മാനസിക വിഭ്രാന്തിയുണ്ടെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കഴിഞ്ഞ വര്‍ഷവും സമാനമായ സുരക്ഷാ വീഴ്ച സംഭവിച്ചിരുന്നു. മോദി സര്‍ക്കാര്‍ അധികാരത്തിലേറിയതിന് പിന്നാലെ രാജ്യത്ത് സുരക്ഷാ വീഴ്ച തുടര്‍ക്കഥയാവുകയാണെന്ന ആരോപണം ശക്തമാവുകയാണ്.

Share news