ബാറ്ററി ഡീലേർസ് ആൻ്റ് ഡിസ്ട്രിബ്യൂട്ടേർസ് അസോസിയേഷൻ ഭാരവാഹികൾക്ക് സ്വീകരണം നൽകി

കൊയിലാണ്ടി ബാറ്ററി ഡീലേർസ് ആൻ്റ് ഡിസ്ട്രിബ്യൂട്ടേർസ് അസോസിയേഷൻ സംസ്ഥാന ഭാരവാഹികൾക്ക് കൊയിലാണ്ടിയിൽ സ്വീകരണം നൽകി. സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട രാജേഷ് കുമാറിനും സംസ്ഥാന എക്സിക്യൂട്ടീവ് അംഗമായി തെരഞ്ഞെടുക്കപ്പെട്ട ലിജുരാജിനുമാണ് മേഖലാ കമ്മിറ്റി സ്വീകരണം നൽകിയത്. നഗരസഭാ വൈസ് ചെയർമാൻ അഡ്വ. കെ. സത്യൻ ഉദ്ഘാടനം ചെയ്തു. രാജേഷ് കുമാർ അധ്യക്ഷനായി. ആനന്ദ് സംസാരിച്ചു. രതീഷ് പവ്വർ പോയൻ്റ് സ്വാഗതവും ഷമീർ നന്ദിയും പറഞ്ഞു.
