KOYILANDY DIARY.COM

The Perfect News Portal

വെങ്ങളത്ത് റെയിൽവേ ലൈനിൽ ഗർത്തം: DYFI പ്രവർത്തകരുടെ ഇടപെടൽ ഒഴിവാക്കിയത് വന്‍ അപകടം

കൊയിലാണ്ടി: വെങ്ങളത്ത് റെയിൽവേ ലൈനിൽ ഗർത്തം രൂപംകൊണ്ടു. DYFI പ്രവർത്തകരുടെ സമയോചിതമായ ഇടപെടൽ ഒഴിവാക്കിയത് വന്‍ ദുരന്തം. വെങ്ങളം കൃഷ്ണകുളം ഭാഗത്ത് റെയിൽവേ ലൈനിന് നടുവിലായി ബോളറുകൾ താഴ്ന്ന നിലയിൽ ഗർത്തം കാണപ്പെടുകയായിരുന്നു. ട്രെയിനുകൾ കടന്നുപോകുന്നതിനനുസരിച്ച് ഗർത്തത്തിൻ്റെ വലുപ്പം കൂടുന്നത് ശ്രദ്ധയിൽ പ്പെട്ട DYFI പ്രവർത്തകർ ഉടന്‍ അധികൃതരുമായിബന്ധപ്പെട്ട് നടത്തിയ ഇടപെടലിൻ്റെ ഭാഗമായി റയിൽവെ അധികൃതർ അതിവേഗം സ്ഥലത്തെത്തുകയായിരുന്നു.
.
.
പരിശോധനയില്‍ തകരാറുകള്‍ രകണ്ടെത്തി അടിയന്തരമായി പ്രശ്നം പരിഹരിച്ച് സുരക്ഷ ഉറപ്പുവരുത്തുകയായിരുന്നു. DYFI മേഖലാ സെക്രട്ടറിയും വാർഡ് മെമ്പറുമായ കെ. അജ്നഫ്, മേഖല പ്രസിഡൻ്റ് അഖിൽ ഷാജ്, ട്രഷറർ അനൂപ്, ഫസിൻ നസീർ എന്നിവർ നേതൃത്വം നൽകി.
Share news