KOYILANDY DIARY.COM

The Perfect News Portal

ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് കൃഷിഭവൻ കർഷക ദിനാഘോഷം വിപുലമായി ആചരിച്ചു

ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് കൃഷിഭവൻ കർഷക ദിനാഘോഷം വിപുലമായി ആചരിച്ചു. പൂക്കാട് എഫ് എഫ് ഹാളിൽ നടന്ന പരിപാടിയുടെ ഉദ്ഘാടനം എൽ എസ് ജി ഡി കോഴിക്കോട് ജോയിന്റ് ഡയറക്ടർ 
പ്രസാദ് പി ടി നിർവ്വഹിച്ചു. പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് ഷീല എം അധ്യക്ഷത വഹിച്ചു. കർഷക ദിനാഘോഷത്തോടനുബന്ധിച്ച് സംഘടിപിച്ച വിവിധ മത്സരങ്ങളിൽ വിജയികളായവർക്കുള്ള സമ്മാനങ്ങൾ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കയിൽ വിതരണം ചെയ്തു.
.
.
കേരള സർക്കാരിന്റെ പോഷക സമൃദ്ധി മിഷൻ പദ്ധതി പ്രകാരം ചേമഞ്ചേരി ഗ്രാമപഞ്ചായത്ത്‌ 2025 വർഷത്തിൽ ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പാക്കുന്ന ടിഷ്യൂ കൾച്ചർ നേന്ത്ര വാഴ തൈകളുടെ വിതരണോദ്‌ഘാടനം ജില്ലാ പഞ്ചായത്ത്‌ മെമ്പർ സിന്ധു സുരേഷ് നിർവ്വഹിച്ചു. 
.
.
ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷ സന്ധ്യ ഷിബു, ക്ഷേമ കാര്യ സ്ഥിരം സമിതി അധ്യക്ഷൻ അബ്ദുൽ ഹാരിസ്, ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ അതുല്യ ബൈജു, പന്തലായനി ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പർ ഷീബ ശ്രീധരൻ, കൊയിലാണ്ടി കൃഷി അസിസ്റ്റന്റ് ഡയറക്ടർ നന്ദിത വി പി, ഗ്രാമപഞ്ചായത്ത് സെക്രട്ടറി സബിത ടി, സി ഡി എസ് ചെയർപേഴ് സൺ വത്സല ആർ പി, ചേമഞ്ചേരി സർവ്വീസ് സഹകരണബാങ്ക് പ്രസിഡന്റ് രവീന്ദ്രൻ മാസ്റ്റർ, പൂക്കാട് കർഷക ക്ഷേമ സഹകരണ സംഘം
പ്രസിഡണ്ട് സത്യനാഥൻ മാടഞ്ചേരി എന്നിവരും,
.
.
രാഷ്ട്രീയ കക്ഷി പ്രതിനിധികളായ സതീഷ് ചന്ദ്രൻ പി സി, പി ദാമോദരൻ മാസ്റ്റർ, അജീഷ് പൂക്കാട്, എ ശങ്കരൻ അവണേരി, കെ പ്രദീപൻ മാസ്റ്റർ, ആലിക്കോയ നടമ്മൽ എന്നിവരും ചടങ്ങിന് ആശംസകൾ നേർന്നു സംസാരിച്ചു. എൻ എം എൻ എഫ് പദ്ധതിയെ കുറിച്ച് കൃഷി അസിസ്റ്റന്റ് ഡയറക്ടർ  വിശദീകരിച്ചു. കൃഷി ഓഫീസർ ഹെന ഫാത്തിമ എം വി സ്വാഗതവും അസിസ്റ്റന്റ് കൃഷി ഓഫീസർ മധുസൂദനൻ പി നന്ദിയും പറഞ്ഞു.
Share news