മൂടാടിയിൽ കർഷക ദിനാഘോഷം വിപുലമായി ആചരിച്ചു

മൂടാടി: മൂടാടിയിൽ ചിങ്ങം 1 കർഷക ദിനാഘോഷം വിപുലമായി ആചരിച്ചു. രണ്ട് ദിവസങ്ങളായി വൈവിധ്യങ്ങളായ പരിപാടികളോടെയാണ് മൂടാടി ഗ്രാമപഞ്ചായത്തും കൃഷിഭവനു ചേർന്ന് പരിപാടി സംഘടിപ്പിച്ചത്. എൽ പി വിദ്യാർത്ഥികൾക്കായി വിളകളുടെവിത്തെറിയൽ മത്സരം, യു പി വിഭാഗം കാർഷിക ക്വിസ്, മുതിർന്നവരുടെ വല്ലം മടയൽ മത്സരം, നാട്ടിപ്പാട്ട് മത്സരം എന്നിയും നടന്നു.

രാവിലെ മൂടാടി ടൗണിൽ ഘോഷയാത്രയോടെ ആരംഭിച്ച പരിപാടികൾ പന്തലായനി ബ്ളോക് പഞ്ചായത്ത് പ്രസിഡൻ്റ പി. ബാബുരാജ് ഉത്ഘാടനം ചെയ്തു. പ്രസിഡൻ്റ് സി.കെ. ശ്രീകുമാർ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ പതിനാലോളം കർഷകരെ ആദരിച്ചു.


ജില്ലാപഞ്ചായത്തംഗം എം.പി. ശിവാനന്ദൻ, വൈസ് പ്രസിഡൻ്റ് ഷീജ പട്ടേരി, സ്ഥിരം സമിതി അധ്യക്ഷരായ കെ. ജീവനന്ദൻ, എം.പി. അഖില, ടി.കെ. ഭാസ്കരൻ, എം.കെ മോഹനൻ, വാർഡ് മെമ്പർ പപ്പൻ മൂടാടി, റഫീഖ് പുത്തലത്ത്, പാർട്ടി പ്രതിനിധികളായ കെ. സത്യൻ, രാമകൃഷ്ണൻ കിഴക്കയിൽ – എൻ.വി.എം സത്യൻ, കെ.എം കുഞ്ഞിക്കണാരൻ, പി.എം. ബി നടേരി, വി.വി. ബാലൻ സിറാജ് എന്നിവർ സംസാരിച്ചു. കൃഷി ഓഫീസർ ഫൗസിയ സ്വാഗതവും കൃഷി അസിസ്റ്റൻ്റ് വിനീത നന്ദിയും പറഞ്ഞു.

