KOYILANDY DIARY.COM

The Perfect News Portal

ഒമ്പത് വയസുകാരിയെ പീഡിപ്പിച്ച കേസിൽ ട്യൂഷൻ അധ്യാപകൻ അറസ്റ്റിൽ

തിരുവനന്തപുരം: ഒമ്പത് വയസുകാരിയെ പീഡിപ്പിച്ച കേസിൽ ട്യൂഷൻ അധ്യാപകൻ അറസ്റ്റിൽ. നെടുമങ്ങാട് കിഴക്കേ മാങ്കോട്ടുകോണം പണയിൽ വീട്ടിൽ സുബാഷിനെ ആണ് പോക്‌സോ കേസ് ചുമത്തി കരമന പൊലീസ് അറസ്റ്റ് ചെയ്തത്.

2022ലാണ് കേസിനാസ്പദമായ സംഭവം. ചൈൽഡ് ലൈൻ കൗൺസിലിങ്ങിലാണ് പീഡന വിവരം പുറത്തറിയുന്നത്. ഒന്നിലധികം തവണ ഇയാൾ പെൺകുട്ടിയെ പീഡിപ്പിച്ചെന്ന് കുട്ടി പറഞ്ഞു. പിന്നാലെ ചൈൽഡ് ലൈൻ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.

Share news