KOYILANDY DIARY.COM

The Perfect News Portal

കുറുവങ്ങാട് ബസ്സ് സ്കൂട്ടറിലിടിച്ച് പരിക്കേറ്റയാൾ മരിച്ചു

കൊയിലാണ്ടി: കുറുവങ്ങാട് സ്റ്റേറ്റ് ഹൈവേയിൽ ബസ്സ് സ്കൂട്ടറിലും ഇലക്ട്രിക് പോസ്റ്റിലും ഇടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ ആൾ മരിച്ചു. കൊയിലാണ്ടി കുറുവങ്ങാട് പുളിയാട്ടേരി ബാലകൃഷ്ണൻ ചില്ല (71) ആണ് മരണപ്പെട്ടത്. ഇന്ന് രാവിലെ 9 മണിയോടുകൂടിയാണ് അപകടം ഉണ്ടായത്. ഗുരുതരമായി പരിക്കേറ്റ ബാലകൃഷ്ണനെ കൊയിലാണ്ടി താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം പരിക്ക് ഗുരുതരമായതിനാൽ മെഡിക്കൽ കോളജിലേക്ക് മാറ്റുകയായിരുന്നു. തുടർന്ന് ഉച്ചയോടെ മരണപ്പെടുകയായിരുന്നു. മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി.ഭാര്യ: പ്രസന്ന. മക്കൾ: അജിത്, അഞ്ജു.
Share news