കോഴിക്കോട് ലഹരി വേട്ട; 237 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിൽ

കോഴിക്കോട് ലഹരി വേട്ട. 237 ഗ്രാം എം ഡി എം എയുമായി യുവാവ് പിടിയിൽ. പിടികൂടിയ സമയത്ത് കൂടെ ഉണ്ടായിരുന്ന ഒരാൾ ഓടി രക്ഷപ്പെട്ടു. കോഴിക്കോട് മാത്തോട്ടം സ്വദേശി മുഹമ്മദ് സഹദ് ആണ് പിടിയിലായത്. പൊലീസിനെ കണ്ട് രക്ഷപ്പെട്ട കല്ലായി സ്വദേശി മുഹമ്മദ് ഫായിസിനായി തിരച്ചിൽ ഊർജിതമാക്കി. ഓണാഘോഷം ലക്ഷ്യമാക്കി ബാംഗ്ലൂരിൽ നിന്നാണ് ലഹരി എത്തിച്ചത് എന്നാണ് വിവരം. കാറിലാണ് ഇരുവരും ചേർന്ന് ലഹരി സംസ്ഥാനത്ത് എത്തിച്ചത്.

ഓണത്തോടനുബന്ധിച്ച് സംസ്ഥാനത്ത് വ്യാപക പരിശോധനകൾ നടത്തി വരികയാണ്. ചെറിയ രീതിയിൽ ഉള്ള ലഹരി ഉപയോഗം തടയുന്നതിന് വേണ്ടിയാണ് പരിശോധന കർശനമാക്കിയിരിക്കുന്നത്. സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിൽ നിന്നായി നിരവധി ആളുകളെയാണ് എക്‌സൈസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഓണം വരാനിരിക്കുന്നത് കൊണ്ട് തന്നെ അതിർത്തികളിലും വ്യാപക പരിശോധനകൾ നടക്കുന്നുണ്ട്. അന്യ സംസ്ഥാനങ്ങളിൽ നിന്നുമാണ് പ്രധാനമായും ലഹരി എത്തുന്നത്. ഇത് തടയുകയാണ് എക്‌സൈസിന്റെ പ്രധാന ലക്ഷ്യം.

