KOYILANDY DIARY.COM

The Perfect News Portal

അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് 9കാരി മരിച്ച സംഭവം; രോഗബാധ കണ്ടെത്താന്‍ പരിശോധന

താമരശ്ശേരിയില്‍ അമീബിക് മസ്തിഷ ജ്വരം ബാധിച്ച് 9 വയസ്സുകാരി മരിച്ച സംഭവത്തില്‍ രോഗബാധ കണ്ടെത്താന്‍ പരിശോധന. കുട്ടി കുളിച്ചതായി പറയുന്ന കുളത്തിലെ വെള്ളം സാമ്പിള്‍ പരിശോധനക്ക് അയക്കും. കോരങ്ങാട് എല്‍പി സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ത്ഥിനി അനയയാണ് മരിച്ചത്. പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ടില്‍ കുട്ടിക്ക് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ചതിനെ തുടര്‍ന്നാണ് മരണം സംഭവിച്ചതെന്നാണ് റിപോര്‍ട്ട്. കഴിഞ്ഞ വ്യാഴാഴ്ച വൈകീട്ടാണ് മരണം സംഭവിച്ചത്.

 

പനി ബാധിച്ചതിനെ തുടര്‍ന്ന് വ്യാഴാഴ്ച രാവിലെ താമരശ്ശേരി താലൂക്ക് ആശുപത്രിയിലാണ് കുട്ടി ആദ്യം ചികിത്സ തേടിയത്. ഉച്ചകഴിഞ്ഞ് ഛര്‍ദ്ദിയും പനിയും മൂര്‍ച്ഛിച്ചതോടെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രില്‍ എത്തിച്ചെങ്കിലും കുട്ടിയുടെ ജീവന്‍ രക്ഷിക്കാനായില്ല. അനയയുടെ രണ്ട് സഹോദരങ്ങള്‍, രണ്ട് സഹപാഠികള്‍ എന്നിവരെ പനിയുള്ളതിനാല്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

Share news