KOYILANDY DIARY.COM

The Perfect News Portal

സ്വാതന്ത്ര്യദിനാഘോഷവും അടിയന്തരാവസ്ഥ വിരുദ്ധ സമര പോരാളി സംഗമവും നടത്തി

കൊയിലാണ്ടി: മൂടാടി കേളപ്പജി സ്മാരക വായനശാലയുടെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യദിനാഘോഷവും അടിയന്തരാവസ്ഥ വിരുദ്ധ സമര പോരാളി സംഗമവും നടത്തി. വി.  വി. ബാലൻ പതാക ഉയർത്തി. അടിയന്തരാവസ്ഥക്കെതിരായി സത്യഗ്രഹം നടത്തി അറസ്റ്റ് വരിച്ച് ജയിൽവാസം അനുഭവിച്ച പുത്തലത്ത് നാരായണൻ, പാലോളി രാഘവൻ, സി. പി. നാരായണൻ, പുതുവയൽ കുനി രാഘവൻ, അലിയങ്ങാട്ട് വിശ്വൻ, കൂടത്തിൽ രാജൻ എന്നിവർ സംഗമത്തിൽ പങ്കെടുത്തു.

അടിയന്തരാവസ്ഥയിലെ പോലീസ് മർദ്ദനവും ജയിൽ അനുഭവങ്ങളും സമരപരിപാടികളും അന്ന് സമരത്തിന് നേതൃത്വം കൊടുത്ത പുത്തലത്ത് നാരായണൻ വിശദീകരിച്ചു. വായനശാല പ്രസിഡണ്ട് വി. വി. ബാലൻ അധ്യക്ഷത വഹിച്ചു. പി.കെ പ്രകാശൻ, കെ കെ മുരളി, രഘു കാവ്യാഞ്ജലി എന്നിവർ സംസാരിച്ചു.

Share news