സീനിയർ ചേമ്പർ ഇന്റർനാഷണൽ കൊയിലാണ്ടി ലിജിയൻ ക്വിസ് മത്സരം സംഘടിപ്പിച്ചു

കൊയിലാണ്ടി: സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി കുറുവങ്ങാട് സെന്റർ യുപി സ്കൂളുമായി സഹകരിച്ച് സീനിയർ ചേമ്പർ ഇന്റർനാഷണൽ കൊയിലാണ്ടി ക്വിസ് മത്സരം സംഘടിപ്പിച്ചു. എൽപി, യുപി വിഭാഗം വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച മത്സരം ലിജിയൻ അംഗവും നഗരസഭ കൗൺസിലറുമായ രജീഷ് വെങ്കളത്ത് കണ്ടി ഉദ്ഘാടനം ചെയ്തു. ലിജിയൻ പ്രസിഡണ്ട് മനോജ് വൈജയന്തം അധ്യക്ഷത വഹിച്ചു.
.

.
പ്രോഗ്രാം ഡയറക്ടർ സിത്താര അരുൺ, ക്വിസ് മാസ്റ്റർ അരുൺ മണൽ എന്നിവർ നേതൃത്വം വഹിച്ചു, ഹെഡ്മാസ്റ്റർ ഗോപകുമാർ ചാത്തോത്ത്, കെ സുരേഷ് ബാബു, ജോസ് കണ്ടോത്ത്, ലാലു സി കെ, ശ്രീശൻ പനായി, നിഖിൽ മോഹൻ, അഡ്വ. ജതീഷ് ബാബു, സാബു കീഴരിയൂർ, രവീന്ദ്രൻ കോമത്ത്, പി.കെ ബാബു, അനിത മനോജ്, ക്ഷേമ ജോസ്, ബിന്ദു ബാബു, രാഖി ലാലു, ഷിംന ജതീഷ്, ഹൈമവതി ചന്ദ്രൻ, എന്നിവർ സംസാരിച്ചു.
