റാണി പബ്ലിക്ക് സ്കൂൾ വിദ്യാർത്ഥികൾക്ക് ബോധവൽകരണ ക്ലാസ് സംഘടിപ്പിച്ചു

വടകര: വനിതാ ശിശുക്ഷേമ വകുപ്പും റാണി പബ്ലിക്ക് സ്കൂളും ചേർന്ന് കുട്ടികൾക്ക് ബോധവൽക്കരണ ക്ലാസ് ‘സ്റ്റാൻ്റ് അപ് റൈസ് അപ്’ സംഘടിപ്പിച്ചു. പി.ടി.എ പ്രസിഡണ്ട് സബീഷ് കുന്നങ്ങോത്ത് പരിപാടി ഉദ്ഘാടനം ചെയ്തു. ഹയർ സെക്കണ്ടറി വിഭാഗം മേധാവി പ്രസീത രാജൻ അധ്യക്ഷത വഹിച്ചു.

കോഴിക്കോട് ജില്ലാ വനിതാ ശിശു വികസന വകുപ്പ് കോഡിനേറ്റർ ശരണ്യ സുകേഷ് ആമുഖപ്രസംഗം നടത്തി. ചൈൽഡ്റൈറ്റ് ആക്ട് വിസ്റ്റ് സിബി ജോസ് ബോധവൽക്കരണ ക്ലാസ്സ് നടത്തി. മാനേജ്മെൻ്റ് പ്രതിനിധി രമ്യ സ്വരൂപ്, വൈഗ. കെ എന്നിവർ സംസാരിച്ചു. ഹെഡ് ഗേൾ ഹൃദ്യ എച്ച് സ്വാഗതവും ദേവദത്ത് ബിജു നന്ദിയും പറഞ്ഞു.
