KOYILANDY DIARY.COM

The Perfect News Portal

സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പിൽ എസ് എഫ് ഐക്ക് ചരിത്ര വിജയം

സംസ്ഥാനത്തെ സ്കൂൾ പാർലമെൻ്റ് തെരഞ്ഞെടുപ്പിൽ എസ് എഫ് ഐക്ക് ചരിത്ര വിജയം, സംസ്ഥാനത്തെ 675 വിദ്യാലയങ്ങളിൽ നടന്ന തെരഞ്ഞെടുപ്പിൽ 589 വിദ്യാലയങ്ങൾക്കകത്തും മികച്ച വിജയം കൈവരിക്കാൻ എസ് എഫ് ഐക്ക് സാധിച്ചു. വലതുപക്ഷ വർഗ്ഗീയ അരാഷ്ട്രീയ വാദികൾക്ക് ഏറ്റ കനത്ത പ്രഹരമാണ് ഈ തെരഞ്ഞെടുപ്പ് ഫലം. കേരളത്തിലെ സർവകലാശാലകളിലും പൊതു വിദ്യാഭാസ സ്ഥാപങ്ങളിലേക്കും ഇരച്ചുകയറുന്ന മത വർഗ്ഗീയതയെ ചെറുത്തുതോല്പിക്കുന്ന എസ് എഫ് ഐയുടെ നിലപാടിന് ലഭിച്ച അംഗീകാരമാണ് ഈ ഐതിഹാസിക വിജയം.

എസ് എഫ് ഐയുടെ വിജയത്തിനായി അഹോരാത്രം പ്രയത്നിച്ച മുഴുവൻ വിദ്യാർത്ഥികളെയും എസ് എഫ് ഐ സംസ്ഥാന കമ്മിറ്റിക്കുവേണ്ടി സംസ്‌ഥാന സെക്രട്ടറി സഞ്ജീവ് പി എസ്, പ്രസിഡന്റ് എം ശിവപ്രസാദ് എന്നിവർ അഭിവാദ്യം ചെയ്തു. തിരുവനന്തപുരം ജില്ലയിൽ സംഘടനാപരമായി തെരഞ്ഞെടുപ്പ് നടന്ന 89 സ്കൂളുകളിൽ 86 ലും എസ്എഫ്ഐക്ക് വിജയിക്കാൻ സാധിച്ചു, കണ്ണൂർ ജില്ലയിൽ സംഘടനാ അടിസ്ഥാനത്തിൽ തെരഞ്ഞെടുപ്പ് നടന്ന 111 സ്കൂളുകളിൽ 93 സ്കൂളുകളിലും എസ് എഫ ഐക്ക് തിളക്കമാർന്ന വിജയം കൈവരിക്കാൻ സാധിച്ചു.

.

Advertisements

പിണറായി വേങ്ങാട് സ്കൂൾ, കൂത്തുപറമ്പ് മാലൂർ ഹയർ സെക്കൻഡറി സ്കൂൾ, കോളയാട് സ്കൂൾ അഞ്ചരക്കണ്ടി സ്കൂൾ കെ എസ് യു – എം എസ് എഫ് സഖ്യത്തിൽ നിന്ന് തിരിച്ചു പിടിച്ചു. വർഷങ്ങൾക്കു ശേഷം പാനൂർ കൊളവലൂർ 18 സീറ്റ്‌ എസ് എഫ് ഐ പിടിച്ചെടുത്തു. ഇരിട്ടി ചാവശ്ശേരി 23 സീറ്റ്‌, മട്ടന്നൂർ എടയന്നൂർ 13 സീറ്റും പിടിച്ചെടുത്തു. മലപ്പുറം ജില്ലയിൽ സംഘടന അടിസ്ഥാനത്തിൽ എസ് എഫ് ഐ മത്സരിച്ച 9 ൽ 6 സ്കൂളുകളിലും വിജയിക്കാൻ സാധിച്ചു, മലപ്പുറം വണ്ടൂർ വി എം സി യിൽ തുടർച്ചയായി 51 വർഷവും എസ്എഫ്ഐ ഉജ്ജ്വലമായ വിജയം കൈവരിച്ചു.

കൊല്ലം ജില്ലയിൽ സംഘടനാപരമായി എസ്എഫ്ഐ മത്സരിച്ച 115 സ്കൂളുകളിൽ 105 സ്കൂളുകളിലും വിജയം കണ്ടെത്താൻ എസ്എഫ്ഐക്ക് സാധിച്ചിട്ടുണ്ട്. കൊല്ലം ജില്ലയിലെ ജിഎച്ച്എസ്എസ് ചിതര, വിഎച്ച്എസ്എസ് മഞ്ഞപ്പാറ, കെപിഎം എച്ച് എസ് എസ് റോഡ് വിള, എൻ ടി ഡി എം അലൂര്, സെന്റ് സ്റ്റീഫൻസ് പത്തനാപുരം, ജിഎച്ച്എസ്എസ് പോരുവഴി, ജിഎച്ച്എസ്എസ് പനയനാർകാവ് എന്നീ സ്കൂളുകൾ ksu ൽ നിന്നും ജിഎച്ച്എസ്എസ് അരൂര്, വിഎച്ച്എസ്എസ് എടമൺ, എസ് ജി എസ് കൊട്ടാരക്കര, എ പി പി എം വി എച്ച് എസ് എസ് കുന്നിക്കോട് തുടങ്ങിയ സ്കൂളുകൾ aisf ൽ നിന്നും തിരിച്ചുപിടിക്കാൻ എസ് എഫ് ഐ ക്ക് സാധിച്ചു.

.

പാലക്കാട്‌ ജില്ലയിൽ 83 ൽ 74 സ്കൂളുകളിലും, കാസർകോട് ജില്ലയിൽ 53 ൽ 43 സ്കൂളുകളിലും, കോഴിക്കോട് ജില്ലയിൽ 59ൽ 38 സ്കൂളുകളിലും, വയനാട് ജില്ലയിൽ 4 ൽ 3 സ്കൂളുകളിലും, തൃശ്ശൂർ ജില്ലയിൽ 25 ൽ 23 സ്കൂളുകളിലും, എറണാകുളം ജില്ലയിൽ 9 ൽ 9 സ്കൂളുകളിലും, ഇടുക്കി ജില്ലയിൽ 25ൽ 25 സ്കൂളുകളിലും, കോട്ടയം ജില്ലയിൽ 8ൽ 8 സ്കൂളുകളിലും, ആലപ്പുഴ ജില്ലയിൽ 44 ൽ 43 സ്കൂളുകളിലും, പത്തനംതിട്ട ജില്ലയിൽ 36 ൽ 33 സ്കൂളുകളിലും വിജയം നേടാൻ വേണ്ടി എസ്എഫ്ഐക്ക് സാധിച്ചു.വിജയിച്ച വിദ്യാർത്ഥികളെ യും എസ്എഫ്ഐ യെ വോട്ട് ചെയ്ത് വിജയിപ്പിച്ച മുഴുവൻ വിദ്യാർത്ഥികളെയും അഭിവാദ്യം ചെയ്യുന്നു.

Share news