രാഷ്ട്രീയ യുവജനതാദൾ പ്രതിഷേധ സദസ് സംഘടിപ്പിച്ചു

കൊയിലാണ്ടി: വോട്ട് തട്ടിപ്പിനെതിരെ രാഷ്ട്രീയ യുവജനതാദൾ കൊയിലാണ്ടിയിൽ പ്രതിഷേധ സദസ് സംഘടിപ്പിച്ചു. മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്റ്റേഡിയത്തിലെ ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ നടന്ന പ്രതിഷേധ സദസ് ആർജെഡി നിയോജക മണ്ഡലം പ്രസിഡൻ്റ് രാമചന്ദ്രൻ കുയ്യണ്ടി ഉദ്ഘാടനം ചെയ്തു.

അർജുൻ മഠത്തിൽ അധ്യക്ഷനായി. നിബിൻ കാന്ത് മുണ്ടക്കുളത്തിൽ, രജിലാൽ മാണിക്കോത്ത്, സുരേഷ് മേലേപ്പുറത്ത്, അഡ്വ.ടി.കെ. രാധാകൃഷ്ണൻ, സി.കെ ജയദേവൻ, പ്രജീഷ് തച്ചൻകുന്ന്, അശ്വിൻ പയ്യോാളി, അഭിജിത്ത് കൊളാവിപ്പാലം, വിഗിൽ കേളോത്ത് എന്നിവർ സംസാരിച്ചു.
