KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടിയിൽ ബിജെപി മണ്ഡലം കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി

കൊയിലാണ്ടി: കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ ഓഫീസ് ആക്രമിച്ചതിനെതിരെയും ബിജെപി ജില്ലാ നേതാക്കൾക്കെതിരെ പോലീസ് കൈക്കൊണ്ട നടപടിക്കെതിരെയും കൊയിലാണ്ടിയിൽ ബിജെപി മണ്ഡലം കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി. മണ്ഡലം പ്രസിഡന്റ് കെ. കെ. വൈശാഖ്, ജില്ലാ ഉപാധ്യക്ഷൻ അഡ്വ: വി സത്യൻ, സ്റ്റേറ്റ് കൗൺസിൽ അംഗം വായനാരി വിനോദ്, മണ്ഡലം ജനറൽ സെക്രട്ടറി ജിതേഷ് കാപ്പാട്, ഒ, മാധവൻ, കെപിഎൽ മനോജ്, പ്രഗീഷ് ലാൽ, രജീഷ് തുവ്വക്കോട്, രവി വല്ലത്ത്, സജീവ് കുമാർ, വിനോദ് കാപ്പാട് എന്നിവർ നേതൃത്വം നൽകി.

Share news