‘കെഎസ്എഫ്ഇ ഈ നാടിന്റെ ധൈര്യം’; പുതിയ ടാഗ്‌ലൈന്‍ പുറത്തിറക്കി

ലോകത്തിനാകെ മാതൃകയാകുന്ന നവകേരളം സൃഷ്ടിക്കുന്നതില്‍ മുഖ്യ പങ്കുവഹിക്കാന്‍ കെ.എസ്എഫ്.ഇ ക്ക് സാധിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കെ.എസ്.എഫ്.ഇ. വാര്‍ഷിക ബിസിനസ് ഒരു ലക്ഷം കോടി രൂപ കവിഞ്ഞു എന്ന സ്വപ്ന തുല്യമായ നേട്ടത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം നടത്തുകയായിരുന്നു മുഖ്യമന്ത്രി.

വിവിധ പരിപാടികളോടെ ആഘോഷപൂര്‍വമായാണ് പ്രഖ്യാപന ചടങ്ങ് സംഘടിപ്പിച്ചത്. കെ.എസ്.എസ്.ഇ. ഉദ്യോഗസ്ഥരും മറ്റ് പ്രമുഖരുമുള്‍പെടെ ഒരു പാട് ആളുകള്‍ ചടങ്ങിലെത്തി. ഒരു ലക്ഷം കോടി കഴിഞ്ഞു എന്ന നേട്ടത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു.

കെഎസ്എഫ്ഇയുടെ പുതിയ ടാഗ്‌ലൈന്‍ പുറത്തിറക്കി. ‘കെഎസ്എഫ്ഇ ഈ നാടിന്റെ ധൈര്യം’ എന്നതാണ് പുതിയ ടാഗ്‌ലൈന്‍. കെഎസ്എഫ്ഇ ബ്രാന്‍ഡ് അംബാസിഡറായ നടന്‍ സുരാജ് വെഞ്ഞാറമൂട് മുഖ്യമന്ത്രി പിണറായി വിജയനില്‍ നിന്നും കെഎസ്എഫിയുടെ പുതിയ ടാഗ്‌ലൈന്‍ ഏറ്റുവാങ്ങി പ്രകാശനം ചെയ്തു.

കെ.എസ്.എഫ്.ഇ.യുടേത് മികച്ച മുന്നേറ്റാണെന്നും ഇപ്പോള്‍ കൈവരിച്ചിരിക്കുന്നത് അതിശയകരമായ കുതിച്ചുചാട്ടമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. സാധാരണക്കാര്‍ക്ക് പ്രയോജനകരമായ വൈവിധ്യമാര്‍ന്ന ചിട്ടികളാണ് കെ.എസ്.എഫ്.ഇ വാഗ്ദാനം ചെയ്യുന്നത്. ഒരു കോടി ഉപഭോക്താക്കളെ ഉള്‍ക്കൊള്ളിക്കുക എന്നതാണ് കെ.എസ്.എഫ്.ഇയുടെ അടുത്ത ലഷ്യം.

2016 ല്‍ ഇടതുപക്ഷ സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ മുപ്പതിനായിരത്തില്‍ അധികം മാത്രമായിരുന്നു കെ.എസ്.എഫ്.ഇയുടെ വാര്‍ഷിക ബിസിനസ് നേട്ടം. എന്നാല്‍ ഇന്ന് നിര്‍ണ്ണായകമായ നേട്ടമാണ് കെ.എസ്.എഫ്.ഇ കരസ്ഥമാക്കിയിരിക്കുന്നത്. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ മന്ത്രി കെ.എന്‍ ബാലഗോപാല്‍ അധ്യക്ഷത വഹിച്ചു. ഓണം ഗിഫ്റ്റ് കാര്‍ഡ് വിതരണവും ചടങ്ങില്‍ സംഘടിപ്പിച്ചു.
