KOYILANDY DIARY.COM

The Perfect News Portal

ജമ്മു കശ്മീരില്‍ ഭീകരരുമായി സൈന്യത്തിന്റെ ഏറ്റുമുട്ടല്‍; ഒരു സൈനികന് വീരമൃത്യു

ജമ്മു കശ്മീരിലെ ഉറിയില്‍ ഭീകരരുടെ നുഴഞ്ഞുകയറ്റശ്രമം തടഞ്ഞ് സൈന്യം. ചുരുന്ദ മേഖലയില്‍ വെടിവെയ്പ് ഉണ്ടായി. ഒരു സൈനികന്‍ വീരമൃത്യു വരിച്ചു. വീരമൃത്യു വരിച്ചത് ശിപ്പായി അനില്‍ കുമാര്‍. പാക് സൈന്യം ഭീകരര്‍ക്ക് കവറിങ് ഫയര്‍ നല്‍കിയെന്ന് സൂചന. നുഴഞ്ഞു കയറാന്‍ ശ്രമിച്ച ഭീകരരും സൈന്യവും തമ്മിലാണ് ഏറ്റുമുട്ടല്‍ നടക്കുന്നത്. പ്രദേശത്ത് കനത്ത തെരച്ചില്‍ തുടരുകയാണ്.

ഇന്ന് പുലര്‍ച്ചെയാണ് ഭീകരര്‍ നുഴഞ്ഞു കയറ്റ ശ്രമം നടത്തിയത്. അത് സൈന്യം തടയുകയായിരുന്നു. ഉറി സെക്ടറിൽ നുഴഞ്ഞു കയറാൻ ശ്രമിച്ച ഭീകരരും സൈന്യവും തമ്മിലാണ് ഏറ്റുമുട്ടൽ നടക്കുന്നത്. ഇന്ന് പുലര്‍ച്ചെ ഭീകരർ നടത്തിയ നുഴഞ്ഞു കയറ്റ ശ്രമം സൈന്യം തടയുന്നതിനിടയിലാണ് സൈനികന് ജീവൻ നഷ്ടപ്പെട്ടത്.

Share news