കോഴിക്കോട് ഇരട്ടക്കൊലപാതകം; പ്രതിയെ പിടികൂടാൻ ശ്രമം ഊർജിതമാക്കി പൊലിസ്

കോഴിക്കോട് ഇരട്ടക്കൊലപാതക കേസിൽ പ്രതിയെ പിടികൂടാൻ ശ്രമം ഊർജ്ജിതമാക്കി പൊലീസ്. പ്രതിയും മരിച്ച സ്ത്രീകളുടെ സഹോദരനുമായ പ്രമോദിന് വേണ്ടി ചേവായൂർ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചതിന് പിന്നാലെയാണ് തിരച്ചിൽ ശക്തമാക്കിയത്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് പ്രധാനമായും അന്വേഷണം മുന്നോട്ട് പോവുന്നതെന്ന് പൊലീസ് പറഞ്ഞു. കൊലപാതകത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.

ശനിയാഴ്ച പുലർച്ചയോടെയാണ് സഹോദരിമാരെ മരിച്ച നിലയിൽ കണ്ടെത്തിയത്. സഹോദരിമാരില്‍ ഒരാള്‍ മരിച്ചു എന്ന് ഇവര്‍ക്കൊപ്പം താമസിച്ചിരുന്ന സഹോദരനായ പ്രമോദ് ആണ് ബന്ധുക്കളെ വിവരമറിയിച്ചത്. പിന്നിട് അത് കൊലപാതകമാണെന്ന് വ്യക്തമാവുകയായിരുന്നു.

