സയ്യിദ് ഉമർ ബാഫഖി തങ്ങളുടെയും പി വി മുഹമ്മദ് സാഹിബിൻ്റെയും ഓർമ്മകളിൽ കൊയിലാണ്ടി സി എച്ച് സെന്റർ വളണ്ടിയർമാർ കബർ സിയാറത്ത് നടത്തി

ജനമനസ്സുകളിൽ മത രാഷ്ട്രീയ സാംസ്കാരിക രംഗങ്ങളിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച വിട പറഞ്ഞു പോയ പ്രിയ നേതാക്കളായ സയ്യിദ് ഉമർ ബാഫഖി തങ്ങളും പി വി മുഹമ്മദ് സാഹിബും ഓഗസ്റ്റ് മാസത്തെ വിവിധ ദിനങ്ങളിൽ നമ്മോട് വിട പറഞ്ഞു പോയെങ്കിലും ഇന്നും ഓർമ്മകളിൽ ജ്വലിച്ചു നിൽക്കുകയാണ്.

പതിവുപോലെ ഈ വർഷവും കൊയിലാണ്ടി സി എച്ച് സെന്റർ വളണ്ടിയർമാർ കബർ സിയാറത്ത് നടത്തി. കൊയിലാണ്ടി മണ്ഡലം മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ട് ടി അഷറഫ്, പി സി അബ്ദുല്ല, കാദർ വി എം, സിപിഎ സലാം മൗലവി, ഇസ്മായിൽ കുറുവങ്ങാട്, ടി. മുഹമ്മദ് ഷാഫി, റഫീഖ് ആർ എം, നൗഫൽ കോടിക്കൽ, ഷംസീർ ഇബ്രാഹിം ആരിഫ് മമ്മൂക്കാസ് എന്നിവർ പങ്കെടുത്തു.
