KOYILANDY DIARY.COM

The Perfect News Portal

സികെജി സ്മാരക കലാസമിതി ക്വിസ് മത്സരം സംഘടിപ്പിച്ചു

കൊയിലാണ്ടി: കൊല്ലം സി കെ ജി സ്മാരക കലാസമിതിയുടെ ആഭിമുഖ്യത്തിൽ കളത്തിൽവേണു, യു രാജീവൻ മാസ്റ്റർ, കൊടക്കാട് സുരേഷ്ബാബു മാസ്റ്റർ, അഡ്വ. കെ.പി നിഷാദ് എന്നിവരുടെ സ്മരണക്കായി ഏർപ്പെടുത്തിയ എൻഡോവ്മെന്റിന് വേണ്ടി  സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി എൽപി, യു പി വിഭാഗങ്ങൾക്കുള്ള ക്വിസ് മത്സരം സംഘടിപ്പിച്ചു. എൻ വി വത്സൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. വന്ദന വി അധ്യക്ഷത വഹിച്ചു.
വി വി സുധാകരൻ, ബൈജ റാണി എം എസ്, കെ സജീവ്, റഷീദ്‌ പുളിയഞ്ചേരി എന്നിവർ സംസാരിച്ചു. നൂറിൽപരം വിദ്യാർത്ഥികൾ പങ്കെടുത്ത മത്സരത്തിൽ ശ്രീലിഷ് ശ്രീധർ ശ്യാംകൃഷ്ണ എന്നിവർ ക്വിസ് മാസ്റ്റർമാരായിരുന്നു. പങ്കെടുത്ത മുഴുവൻ വിദ്യാർത്ഥികൾക്കും സമ്മാനങ്ങൾ നൽകി. എൽ പി വിഭാഗത്തിൽ ഒന്നാം സ്ഥാനം  അഥർവ് ദിനേശ് [കാവുംവട്ടം യു.പി], രണ്ടാം സ്ഥാനം ധ്വനി സി പി 
ഫിഷറീസ് യു പി  കൊയിലാണ്ടി, മൂന്നാംസ്ഥാനം മിത്ര രൂപേഷ്
കൊല്ലം യുപി, യു.പി വിഭാഗത്തിൽ ഒന്നാം സ്ഥാനം എയ്ഞ്ചൽ (കൊല്ലം യു.പി, രണ്ടാം സ്ഥാനം അനിരുദ്ധ് ഇ (ജി എച്ച് എസ് പന്തലായനി), മൂന്നാം സ്ഥാനം തൻവി കൃഷ്ണ (കുറുവങ്ങാട് സെൻട്രൽ യു.പി) എന്നിവർ കരസ്ഥമാക്കി.
വിജയൻ ഒ കെ, അനിൽ ടി എ, ജീജ കെ പി, സിന്ധു ബി, മിനി എ കെ, കെ എം ബാലകൃഷ്ണൻ, കെ സജീവൻ, പി കെ പുരുഷോത്തമൻ, എം വി സുരേഷ്, ദീപേഷ് കെ കെ, ടി രവി. പ്രഭീഷ് എൽ വി എന്നിവർ നേതൃത്വം നൽകി. ആഗസ്ത് 15ന് സി.കെ ജി സ്മാരക കലാസമിതി സമീപം വെച്ച് നടക്കുന്ന സ്വാതന്ത്ര്യ ദിനാഘോഷപരിപാടിയിൽ വിജയികൾക്ക് എൻഡോവ്മെന്റും സമ്മാനങ്ങളും വിതരണം ചെയ്യും.
Share news