ഉന്നത വിദ്യാഭ്യാസ മേഖലയെ സംരക്ഷിക്കുന്നതിന് യോജിച്ചു പോരാടുക: മന്ത്രി മുഹമ്മദ് റിയാസ്

കോഴിക്കോട്: ഉന്നത വിദ്യാഭ്യാസ മേഖലയെ തകർക്കുന്ന സംഘപരിവാർ ശക്തികൾക്കെതിരെ യോജിച്ചു പോരാടണമെന്ന് സംസ്ഥാന ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. സ്വാശ്രയ കോളേജ് അദ്ധ്യാപക സംഘടനയുടെ ജില്ലാ കൺവെൻഷൻ ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. യൂണിവേഴ്സിറ്റി സിൻ്റിക്കേറ്റ് മെമ്പർ അഡ്വ. എൽ ജി ലിജീഷ് മുഖ്യ പ്രഭാഷണം നടത്തി.

കൺവെൻഷനോട് അനുബന്ധിച്ചു നാലുവർഷ ബിരുദ പ്രോഗ്രാമിന്റെ സാധ്യതകളും വെല്ലുവിളികളും എന്ന വിഷയത്തിൽ മുൻ സിന്ഡിക്കേറ്റ് മെമ്പർ ഡോ. വിനോദ് കുമാർ കെ പി സംസാരിച്ചു. എസ്.എഫ്.സി.ടി.എസ്.എ ജില്ലാ സെക്രട്ടറി എൻ ഷിയോലാൽ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. സംസ്ഥാന ജോ. സെക്രട്ടറി കെ പി അബ്ദുൽ അസീസ്, ജില്ലാ പ്രസിഡന്റ് ഇ എൻ പത്മനാഭൻ, ശ്രദ്ധ സോമരാജ്, എം സി മനീഷ എന്നിവർ സംസാരിച്ചു.
