കടൽമാക്രി ആക്രമണത്തിൽ മത്സ്യതൊഴിലാളികൾക്ക് നഷ്ട പരിഹാരം നൽകണം

കൊയിലാണ്ടി: കടൽമാക്രി ആക്രമണത്തിൽ ത്സ്യബന്ധന ഉപകരണങ്ങൾ നഷ്ടമായ മത്സ്യതൊഴിലാളികൾക്ക് ആവശ്യമായ നഷ്ടപരിഹാരം നൽകണമെന്ന് യൂണിയൻ (സി.ഐ.ടി.യു) ഏരിയാ കമ്മിറ്റി സർക്കാറിനോട് ആവശ്യപ്പെട്ടു. കൊയിലാണ്ടി ഭാഗത്ത് ചെറുതും വലുതുമായ നിരവധി വള്ളക്കാർക്ക് മത്സ്യബന്ധനത്തിനിടയിൽ കടൽമാക്രി ആക്രമണത്തിൽ വലകൾക്ക് വ്യാപക നാശനഷ്ടം സംഭവിച്ചു. ഇതിനെ തുടർന്ന് വള്ളക്കാർക്ക് പൂർണമായോ ഭാഗികമായോ വലകൾ കേട് സംഭവിക്കുകയും പണിക്ക് പോകുവാൻ കഴിയാതാവുകയും ചെയ്തു.

ലക്ഷകണക്കിന് രൂപയുടെ നഷ്ടമാണ് ഇതുമൂലം ഉണ്ടായത്. മത്സ്യം ലഭിക്കുന്ന സമയമായിട്ടും ഇതു കാരണം പണിക്ക് പോകുവാൻ കഴിയാതാവുന്നു. ഹാർബറിൽ നിരവധി വള്ളങ്ങൾ നിരനിരയായി നിർത്തി റിപ്പയർ ചെയ്യുകയാണ്. ഇത് കാരണം ലേല സംവിധാനത്തിനും അസൗകര്യം ഉണ്ടായിട്ടുണ്ട്. യൂണിയൻ നേതാക്കളായ ടി. വി. ദാമോധരൻ, സി.എം. സുനിലേശൻ എന്നിവർ ഹാർബർ സന്ദർശിച്ച് മത്സ്യതൊഴിലാളികളുടെ പ്രയാസങ്ങൾ നേരിട്ട് കണ്ടു.
