KOYILANDY DIARY.COM

The Perfect News Portal

പിജി ഡെന്റല്‍ കോഴ്‌സ്; സ്‌റ്റേറ്റ് ക്വാട്ട സീറ്റുകളിലേക്കുള്ള ഓപ്ഷന്‍ രജിസ്‌ട്രേഷന്‍ 13 വരെ

കേരള പ്രവേശന പരീക്ഷാ കമ്മീഷണര്‍ പിജി ഡെന്റല്‍ കോഴ്‌സുകളിലെ സ്റ്റേറ്റ് ക്വാട്ട സീറ്റുകളിലേക്ക് നടത്തുന്ന അലോട് മെന്റിന്റെ മൂന്നാംഘട്ട ഓപ്ഷന്‍ രജിസ്‌ട്രേഷന്‍ ഓഗസ്റ്റ് 13വരെ. റാങ്ക് പട്ടികയില്‍പ്പെട്ടവര്‍ക്ക് www.cee.kerala.gov.in വഴി രജിസ്റ്റര്‍ ചെയ്യാം. ഓഗസ്റ്റ് 13ന് രാത്രി 11.59വരെ പുതിയ ഓപ്ഷനുകള്‍ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. രണ്ടാംഘട്ട അലോട്‌മെന്റിനു ശേഷം സര്‍ക്കാര്‍ സ്വകാര്യ സ്വാശ്രയ ഡെന്റല്‍ കോളേജുകളില്‍ വന്ന ഒഴിവുകള്‍, മൂന്നാം അലോട്‌മെന്റ് സമയത്ത് ഉണ്ടാവാന്‍ പോകുന്ന സീറ്റുകളിലുമാണ് ഒഴിവുകള്‍ ഉണ്ടാവുക.

മൂന്നാം ഘട്ടത്തില്‍ സീറ്റ് ലാപ്‌സിങ് ഒഴിവാക്കാനും സംസ്ഥാനസീറ്റും ഓള്‍ ഇന്ത്യാ സീറ്റും കൈവശം വെച്ച് സീറ്റ് ബ്ലോക്കിങ് ഒഴിവാക്കാനുമായി ചില നിയന്ത്രണങ്ങളുണ്ടാകും. അതേസമയം പ്രവേശനം ലഭിച്ച സീറ്റില്‍ തുടരാനോ തുടര്‍ റൗണ്ടുകളില്‍ പങ്കെടുക്കാനോ താത്പര്യമില്ലാത്തവര്‍ക്ക് ട്രാന്‍സഫര്‍ സര്‍ട്ടിഫിക്കറ്റിന് അപേക്ഷിച്ച് പിഴ നല്‍കാതെ സീറ്റൊഴിയാന്‍ 13-ന് വൈകീട്ട് നാലുവരെ സമയമുണ്ടാകും. നാലുമണിക്ക് ശേഷം സീറ്റ് ഉപേക്ഷിക്കുന്നവര്‍ക്ക് ടിസിക്ക് അപേക്ഷിക്കുമ്പോള്‍ ഈ റീഫണ്ട് ലഭിക്കില്ല. കൂടാതെ പിഴയും അടക്കണം. താത്കാലിക അലോട്‌മെന്റ് 14-നും അന്തിമ അലോട്‌മെന്റ് 16-നുമാണ് പ്രഖ്യാപിക്കുക. തുടര്‍ന്ന് 17 മുതല്‍ 20ന് വൈകീട്ട് വരെ ഫീസടച്ച് പ്രവേശനം നേടാന്‍ സമയമുണ്ടാകും.

Share news