KOYILANDY DIARY.COM

The Perfect News Portal

കോഴിക്കോട് സഹോദരികളെ മരിച്ച നിലയിൽ കണ്ടെത്തി; സഹോദരനെ കാണാൻ ഇല്ല

കോഴിക്കോട് തടമ്പാട്ട് താഴത്ത് സഹോദരികളെ മരിച്ച നിലയിൽ കണ്ടെത്തി. ശ്രീജയ, പുഷ്പ എന്നിവരെയാണ് വാടക വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സഹോദരനെ കാണാൻ ഇല്ല. രാവിലെ മുതലാണ് സഹോദരനെ കാണാതായത്. മൂന്ന് വർഷക്കാലമായി ഇവർ ഇവിടെ താമസിച്ച് വരികയായിരുന്നു. പുലർച്ചെ അഞ്ചു മണിക്ക് സഹോദരൻ പ്രമോദ് സുഹൃത്തിനെ വിളിച്ച് സഹോദരിമാർ മരിച്ചുവെന്ന് അറിയിച്ചിരുന്നു.

തുടർന്ന് സുഹൃത്ത് വീട്ടിലെത്തിയെങ്കിലും ആരെയും കണ്ടിരുന്നില്ല. പിന്നീട് ഇവരുടെ ബന്ധു ഇവിടേക്ക് എത്തുകയായിരുന്നു. വീടിനകത്തേക്ക് പ്രവേശിച്ചപ്പോഴാണ് രണ്ട് മുറികളിലായി സഹോദരിമാരെ മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹങ്ങൾ വെള്ളപൊതപ്പിച്ച നിലയിലായിരുന്നു. സഹോദരനെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞിട്ടില്ല. സംഭവത്തിൽ പൊലീസ് സ്ഥലത്തെത്തി തുടർ നടപടികൾ ആരംഭിച്ചു.

Share news