KOYILANDY DIARY.COM

The Perfect News Portal

ഹാട്രിക് അടിച്ച് റോണോ; പ്രീ-സീസൺ മത്സരത്തിൽ അൽ നസ്റിന് മിന്നും ജയം

ഹാട്രിക് അടിച്ച് കളം നിറഞ്ഞ് കളിച്ച ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പ്രകടനത്തിൽ അൽ നസ്റിന് മിന്നും ജയം. പ്രീ-സീസണ്‍ സൗഹൃദ മത്സരത്തില്‍ പോര്‍ച്ചുഗീസ് ക്ലബ്ബ് റിയോ അവെയ്‌ക്കെതിരേയാണ് റൊണാള്‍ഡോ തകർപ്പൻ പ്രകടനത്തോടെ ടീമിനെ വിജയത്തിലേക്ക് നയിച്ചത്. മത്സരം തുടങ്ങിയത് മുതൽ അല്‍ നസ്റിനായിരുന്നു മുൻ‌തൂക്കം. കളി തുടങ്ങി 15-ാം മിനിറ്റില്‍ തന്നെ മുഹമ്മദ് സിമാകനിലൂടെ അല്‍ നസ്ര്‍ ലീഡ് പിടിച്ചു.

പിന്നെ റൊണാൾഡോയുടെ ആറാട്ടായിരുന്നു മൈതാനത്ത്. 44-ാം മിനിറ്റില്‍ റോണോ തന്‍റെ ആദ്യ വെടി പൊട്ടിച്ചു. അതിനിടക്ക് ഒത്തു കിട്ടിയ ഒരു പെനാൽറ്റി സാദിയോ മാനെ പാ‍ഴാക്കി. പക്ഷെ 63 ആം മിനിറ്റിലും 68 ആം മിനിറ്റിലും റിയോ അവെയുടെ വല കുലുക്കി റൊണാൾഡോ ആ വിഷമം മാറ്റി. മത്സരത്തിൽ ഒരു ഗോൾ പോലും തിരിച്ചടിക്കാൻ എതിരാളികൾക്കായില്ല.

 

കുറച്ചു നാളുകൾക്ക് മുന്നേയാണ് പോർച്ചുഗീസ് ഇതിഹാസം അൽ നസ്‌റുമായുള്ള കരാർ പുതുക്കിയത്. മാഞ്ചെസ്റ്റർ യുണൈറ്റഡിൽനിന്ന് 2022-ലാണ് സൗദി ക്ലബ്ബിലെത്തുന്നത്. രണ്ടുവർഷം കൂടി റൊണാൾഡോ അൽ നസ്റിൽ തുടരും.

Advertisements
Share news