KOYILANDY DIARY.COM

The Perfect News Portal

ലൈബ്രറികൾക്കുള്ള ഗ്രാൻ്റ് വർദ്ധിപ്പിക്കണം; ബ്ലൂമിംഗ് ആർട്സ്

മേപ്പയ്യൂർ: ലൈബ്രറികൾക്ക് പുസ്തകങ്ങൾ വാങ്ങാനായി നൽകുന്ന ഗ്രാൻ്റ് വർദ്ധിപ്പിക്കണമെന്ന് ബ്ലൂമിംഗ് ആർട്സ് പ്രവർത്തക സമിതി യോഗം പ്രമേയത്തിലൂടെ സംസ്ഥാന ലൈബ്രറി കൗൺസിലിനോട് ആവശ്യപ്പെട്ടു. പുസ്തകങ്ങൾക്ക് വില കൂടിയ സാഹചര്യത്തിൽ അപര്യാപ്തമായ ഗ്രാൻ്റാണ് ഇപ്പോൾ വിതരണം ചെയ്ത് വരുന്നതെന്ന് യോഗം ചൂണ്ടിക്കാട്ടി.

പ്രസിഡണ്ട് ഷബീർ ജന്നത്ത് അധ്യക്ഷത വഹിച്ചു. സെക്രട്ടറി പി. കെ. അബ്ദുറഹ്മാൻ, കെ. പി. രാമചന്ദ്രൻ, കെ. എം. സുരേഷ്, എം. കെ. കുഞ്ഞമ്മത്, പി. കെ. അനീഷ്, സി. നാരായണൻ, വിജീഷ് ചോതയോത്ത്, ബി. അശ്വിൻ, എസ്.എസ്. അതുൽ കൃഷ്ണ എന്നിവർ പ്രസംഗിച്ചു. 

Share news