പന്നിയുടെ ആക്രമണത്തില്‍ കോളജ് അധ്യാപകന് പരിക്ക്

പന്നിയുടെ ആക്രമണത്തില്‍ കോളജ് അധ്യാപകന് പരുക്കേറ്റു. മലപ്പുറം നിലമ്പൂര്‍ അമല്‍ കോളജ് അധ്യാപകനാണ് പരിക്കേറ്റത്. കുട്ടിയെ മദ്‌റസയില്‍ ആക്കി മടങ്ങുന്നതിനിടെയാണ് മുനീര്‍ അഗ്രഗാമിയെന്ന അധ്യാപകന് പരുക്കേറ്റത്. നടന്നു വരുന്നതിനിടെ രാവിലെ 7.10 ഓടെ മൈലാടി ഗവ. യുപി സ്‌കൂളിന് സമീപത്ത് വെച്ചാണ് പന്നിയുടെ ആക്രമണമുണ്ടായത്.

മുനീറിന് കാലിന്റെ തുടക്കാണ് സാരമായി പരിക്ക് പറ്റിയത്. ഇയാളെ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റി. മുനീറിന്റെ കയ്യിലുണ്ടായിരുന്ന രണ്ടു വയസുകാരനായ കുട്ടി പന്നിയുടെ ആക്രമണത്തില്‍ തെറിച്ചുവീണു. എന്നാല്‍ കുട്ടി വലിയ പരുക്കുകളില്ലാതെ രക്ഷപ്പെട്ടു.

