KOYILANDY DIARY.COM

The Perfect News Portal

ബാലചന്ദ്രമേനോനെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമം; അഭിഭാഷകൻ അറസ്റ്റിൽ

കൊച്ചി: സിനിമ നടനും സംവിധായകനുമായ ബാലചന്ദ്രമേനോനെ ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കാൻ ശ്രമിക്കുകയും മാധ്യമങ്ങളിലൂടെ വ്യക്തിഹത്യ നടത്തിയതുമായ കേസിൽ അഭിഭാഷകൻ അറസ്റ്റിൽ. കൊല്ലം കുണ്ടറ സ്വദേശിയും നിലവിൽ തൃശൂർ അയ്യന്തോളിൽ താമസിക്കുന്ന അഡ്വ. സംഗീത് ലൂയിസ് (46) നെയാണ് കൊച്ചി സിറ്റി സൈബർ പൊലീസ് അറസ്റ്റ് ചെയ്തത്.

നിരവധി കേസുകളിൽ പ്രതിയായ സംഗീതിനെ ഇന്ന് പുലർച്ചെയാണ് കൊച്ചി സിറ്റി സൈബർ ക്രൈം പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ വർഷം സെപ്റ്റംബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഈ കേസിലെ ഒന്നാം പ്രതിയായ നടി മിനു മുനീറിനെ കൊച്ചി സിറ്റി സൈബർ ക്രൈം പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ബാലചന്ദ്രമേനോനിൽ നിന്നും പണംതട്ടാൻ മീനുവും സംഗീതും ഗ‍ൂഢാലോചന നടത്തിയിരുന്നുവെന്നും കൂടുതൽ പേർ സംഘത്തിലുണ്ടോയെന്ന്​ അന്വേഷിക്കുന്നതായും പറഞ്ഞു.

 

ഇരുവരുടെയും ഫോണിൽ നിന്നും നിർണായക വിവരങ്ങൾ ലഭിച്ചിട്ടുണ്ട്. കേസിലെ ഒന്നാം പ്രതിയാണ്​ മീനു മുനീർ. സെപ്​തംബറിലായിരുന്നു കേസിനാസ്​പദമായ സംഭവം. ഒളിവിൽ കഴിയുകയായിരുന്ന സംഗീതിനെ തൃശൂർ അയ്യന്തോളിൽ നിന്നുമാണ്​ പിടികൂടിയത്​. 2023ൽ കുണ്ടറ പൊലീസ്​ ഇയാളെ കാപ്പ പ്രകാരം റ‍ൗഡിയായി പ്രഖ്യാപിച്ച്​ കരുതൽ തടങ്കലിലാക്കിയിരുന്നു.

Advertisements

 

Share news