പൊലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ച സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സർ അറസ്റ്റിൽ

പൊലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ച സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറെ അറസ്റ്റ് ചെയ്തു. പാലിയേക്കര പ്ലാസയില്‍ വെച്ച് പൊലീസ് ഉദ്യോഗസ്ഥനെ അക്രമിച്ച സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവെന്‍സര്‍ രേവന്ത് ബാബുവിനെയാണ് പുതുക്കാട് പോലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ രാത്രിയാണ് പോലീസ് ഉദ്യോഗസ്ഥനെ രേവന്ത് ബാബു ആക്രമിച്ചത്. പ്രതി തൃശ്ശൂര്‍ വരന്തരപ്പിള്ളി സ്വദേശിയാണ്.

ഇന്നലെ രാത്രി ടോള്‍ പ്ലാസയില്‍ എത്തി വാഹനങ്ങള്‍ ബാരിക്കേഡ് ഉയര്‍ത്തി പ്രതി കടത്തിവിടുകയായിരുന്നു. പോകാത്ത വാഹനങ്ങളുടെ താക്കോലും രേവന്ത് ഊരിയെടുത്തു. ഇതോടെ വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തുകയായിരുന്നു. രേവന്തിനെ തടയാന്‍ ശ്രമിക്കുന്നതിനിടയിലാണ് യുവാവ് പൊലീസ് ഉദ്യോഗസ്ഥന്റെ തലയ്ക്ക് അടിച്ചു പരിക്കേല്‍പ്പിച്ചത്. പിന്നാലെ പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തു. ജാമ്യമില്ല വകുപ്പ് ചുമത്തിയാണ് രേവന്തിനെ പുതുക്കാട് പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.

