KOYILANDY DIARY.COM

The Perfect News Portal

തിരുവനന്തപുരം വിമാനത്താവളത്തിൽനിന്ന്‌ 13 കിലോ ഹൈബ്രിഡ്‌ കഞ്ചാവ്‌ പിടികൂടി

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിൽനിന്ന്‌ 13 കിലോ ഹൈബ്രിഡ്‌ കഞ്ചാവ്‌ പിടികൂടി. കേരളത്തിലെ വിമാനത്താവളങ്ങളിൽ കർശനമായ പരിശോധന നടത്താനും സൂക്ഷമമായ നിരീക്ഷണങ്ങൾ നടത്താനും കൊച്ചിയിൽ നിന്നും കസ്റ്റംസ് കമീഷണർ നിർദേശം നൽകിയതിനെ തുടർന്നാണ് സംസ്ഥാനത്തെ വിമാനത്താവളങ്ങളിൽ പരിശോധന കർശനമാക്കിയത്.

ഇതിന്റെ ഭാഗമായി നടന്ന പരിശോധനയിൽ ചൊവ്വാഴ്ച രാവിലെ സിംങ്കപ്പൂർ ബാങ്കോങ്ങിൽ നിന്നും എമിറേറ്റസ് എയർവേഴസിൻ്റെ 522-ാം നമ്പർ വിമാനത്തിൽ എത്തിയ യാത്രക്കാരൻ, ഹൈബ്രിഡ് കഞ്ചാവ് 45 ചെറിയ കവറുകളിലാക്കി ലഗേജിനുള്ളിൽ അതീവ സൂക്ഷമായി ഒളിപ്പിച്ചു കടത്താനുള്ള ശ്രമമാണ് നടത്തിയത്. കയ്യോടെ പിടികൂടിയ കസ്റ്റംസ് തുടർ നടപടികളിലേക്ക് കടന്നു. 

 

Share news