കണ്ടൽ വന സംരക്ഷണ ബോധവൽക്കരണ ക്ലാസ് നടത്തി

കോഴിക്കോട് സോഷ്യൽ ഫോറസ്ട്രി ഡിവിഷൻ്റെ ആഭിമുഖ്യത്തിൽ കൊയിലാണ്ടി ഗവ: മാപ്പിള ഹയർ സെക്കണ്ടറി സ്കൂൾ NSS യൂണിറ്റും, നിയ എർത്ത് ഫൗണ്ടേഷനും ചേര്‍ന്ന് കൊയിലാണ്ടി GMVHSS ലെ പ്ലസ് വൺ വിദ്യാർത്ഥികൾക്കായി കണ്ടൽ സംരക്ഷണ ബോധവൽക്കരണ ക്ലാസ് നടത്തി. സ്ക്കൂൾ പ്രിൻസിപ്പാൾ ഷിത. കെ. സ്വാതവും, PTA പ്രസിഡൻ്റ് സത്താർ കെ. അദ്ധ്യക്ഷതവഹിച്ചു.
.

.
കണ്ടൽ സംരക്ഷണ പ്രവർത്തനങ്ങൾക്ക് മാർഗ്ഗ നിർദ്ദേശങ്ങൾ നൽകുന്ന നിയ എർത്ത് ഫൗണ്ടേഷൻ സി.ഇ.ഒ ശ്രീനാഥ് കെ, പ്രൊജക്ട് മാനേജർ സാനു ചന്ദ്രൻ എന്നിവർ വിദ്യാർത്ഥികൾക്ക് ക്ലാസുകൾ നയിച്ചു. പരിപാടിക്ക് സ്കൂൾ SMC ചെയർമാൻ വി.പി. വി ബഷീർ, വടകര സോഷ്യൽ ഫോറസ്ട്രി റെയിഞ്ച് സെക്ഷൻ ഫോറസ്റ്റ് ഓഫീസർ പി. ജലിഷ് , കൊയിലാണ്ടി റേഞ്ച് സെക്ഷൻ ഫോറസ്റ്റ് ഓഫീസർ എൻ.കെ. ഇബ്രായി എന്നിവർ ആശംസയർപ്പിച്ചു. NSS പ്രോഗ്രാം കോർഡിനേറ്റർ പ്രതിഷ് പ്രഭാകരൻ ചടങ്ങിന് നന്ദി പറഞ്ഞു.
