പൊതുവിദ്യാഭ്യാസ വകുപ്പ് വിദ്യാരംഗം കലാ സാഹിത്യ വേദി അധ്യാപക ശില്പശാല നടത്തി

കൊയിലാണ്ടി: പൊതുവിദ്യാഭ്യാസ വകുപ്പ് വിദ്യാരംഗം കലാ സാഹിത്യ വേദി കൊയിലാണ്ടി ഉപജില്ല പ്രവർത്തനോദ്ഘാടനവും അധ്യാപക ശില്പശാലയും നടത്തി. കവി വീരാൻകുട്ടി ഉദ്ഘാടനം ചെയ്തു. എച്ച് എം ഫോറം കൺവീനർ പ്രജീഷ് അധ്യക്ഷത വഹിച്ചു. ബിജു കാവിൽ, ഹെഡ്മിസ്ട്രസ് എസ് സ്മിത, ഗണേഷ് കക്കഞ്ചേരി, കെ. രാഗേഷ് കുമാർ, കെ. പി. കിഷോർ, എൻ. ജിൻസി എന്നിവർ സംസാരിച്ചു.

റീജു ആവള നാടൻ പാട്ടുകൾ അവതരിപ്പിച്ചു. പ്രവർത്തന കലണ്ടർ പ്രകാശനം, മാർഗ്ഗരേഖ പരിചയപ്പെടൽ എന്നിവ ഇതോടനുബന്ധിച്ച് നടന്നു. കെ. ഉഷശ്രീ, കെ. ജിതേഷ്, എം. രാഖി എന്നിവർ നേതൃത്വം നൽകി.
