KOYILANDY DIARY.COM

The Perfect News Portal

ഒരു തൈ നടാം.. ചങ്ങാതിക്കൊരു തൈ.. കൊയിലാണ്ടി നഗരസഭയിൽ പദ്ധതി ആരംഭിച്ചു

കൊയിലാണ്ടി: ഒരു കോടി വൃക്ഷത്തെ നട്ടു പിടിപ്പിക്കാൻ ലക്ഷ്യമിട്ട് ഹരിത കേരളം മിഷൻ ആരംഭിച്ച “ഒരു തൈ നടാം ” പദ്ധതിയുടെ ഭാഗമായ് ” ചങ്ങാതിക്കൊരു തൈ ക്യാമ്പയിനിന്റെ കൊയിലാണ്ടി നഗരസഭാതല ഉദ്ഘാടനം ചെയര്‍പേഴ്സൺ സുധ കെ പി നിർവഹിച്ചു. 2025 ജൂൺ അഞ്ചു മുതൽ സെപ്റ്റംബർ 30 വരെയുള്ള കാലയളവിൽ കേരളത്തിലുടനീളം പദ്ധതി നടപ്പിലാക്കുന്നത്.

പന്തലായനി ഗവ. ഹയർ സെക്കന്ററി സ്കൂളിൽ വെച്ച് നടന്ന ചടങ്ങിൽ നഗരസഭ ചെയര്‍പേഴ്സൺ വിദ്യാർത്ഥിക്ക് തൈ കൈമാറി ഉദ്ഘാടനം ചെയ്തു. തുടർന്ന് 2000 വിദ്യാർത്ഥികൾ പരസ്പരം തൈകൾ കൈമാറി. നഗരസഭ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സൺ പ്രജില സി അദ്ധ്യക്ഷത വഹിച്ചു.
കൗൺസിലർമാരായ രമേശൻ വലിയാറ്റിൽ, പ്രജിഷ പി, ഹെൽത്ത് ഇൻസ്പെക്ടർമാരായ പ്രദീപൻ മരുതേരി, റിഷാദ് കെ, പരിസ്ഥിതി ക്ലബ് കൺവീനർ ശ്രീജ എൻ തുടങ്ങിയവർ ആശംസകളർപ്പിച്ച് സംസാരിച്ചു. ഡെപ്യൂട്ടി എച്ച് എം രാഗേഷ് കെ സ്വാഗതം പറഞ്ഞ ചടങ്ങിന് ഹരിത കേരളം മിഷൻ ആർ പി നിരഞ്ജന എം പി നന്ദി പറഞ്ഞു. 
Share news