കേരള സംസ്ഥാന യുവജനക്ഷേമ ബോർഡ് സംഘടിപ്പിച്ച ശാസ്ത്ര ക്വിസ് പി ബാബുരാജ് ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി: കേരള സംസ്ഥാന യുവജനക്ഷേമ ബോർഡും ജില്ലാ യുവജനകേന്ദ്രം കോഴിക്കോടും സംയുക്തമായി സംഘടിപ്പിച്ച ചോദ്യങ്ങളിലൂടെ പഠിക്കാം ഉത്തരങ്ങളിലൂടെ ലോകമറിയാം കൊയിലാണ്ടി നിയോജക മണ്ഡലം ശാസ്ത്ര ക്വിസ് പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി ബാബുരാജ് ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ കെ അഭിനീഷ് അധ്യക്ഷത വഹിച്ചു.

ബ്ലോക്ക് സെക്രട്ടറി എം.പി രജുലാൽ ആശംസയർപ്പിച്ചു, ജി.ഇ.ഒ ബിനോയ് സ്വാഗതവും യൂത്ത് കോ. ഓഡിനേറ്റർ ഭാനിഷ നന്ദിയും പറഞ്ഞു. മത്സരത്തിൽ ചിങ്ങപുരം CKGMHSS ലെ ശരണ്യസായ്, സനലക്ഷ്മി ജെ എസ് എന്നിവർ ഒന്നാം സ്ഥാനവും, കൊയിലാണ്ടി GVHSS ലെ ശിവന്യ എസ് രഞ്ജിത്ത്, അർജ്ജുൻ പി.വി എന്നിവർ രണ്ടാം സ്ഥാനവും കരസ്ഥമാക്കി.

