KOYILANDY DIARY.COM

The Perfect News Portal

ഐ.എസ്.ആർ.ഒയും നാസയും സംയുക്തമായി വികസിപ്പിച്ചെടുത്ത ഭൗമ നിരീക്ഷണ ഉപഗ്രഹം ‘നൈസാര്‍’ ബുധനാഴ്ച വിക്ഷേപിക്കും

ഐ.എസ്.ആർ.ഒയും നാസയും സംയുക്തമായി വികസിപ്പിച്ചെടുത്ത ഭൗമ നിരീക്ഷണ ഉപഗ്രഹം ‘നൈസാര്‍’ (നാസ ഐ.എസ്.ആര്‍.ഒ സിന്തറ്റിക് അപേര്‍ച്വര്‍ റഡാര്‍ (NASA-ISRO Synthetic Aperture Radar) ബുധനാഴ്ച വിക്ഷേപിക്കും. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസ് സെന്ററിൽ നിന്ന് വൈകിട്ട് 5.40ന് ഇസ്രോയുടെ ജി.എസ്.എൽ.വി-എഫ്-16(GSLV F-16)റോക്കറ്റ് ഉപയോഗിച്ചാണ് വിക്ഷേപണം നടത്തുന്നത്.

ഓരോ പന്ത്രണ്ട് ദിവസം കൂടുമ്പോഴും രാപ്പകൽ വ്യത്യാസമില്ലാതെ ഭൂമിയെ നിരീക്ഷിച്ച് ഹൈ റെസല്യൂഷനില്‍ ഉപഗ്രഹം വിവരങ്ങള്‍ കൈമാറും. 12 വർഷ കാലത്തോളം നൈസാറിനായി ഐ.എസ്.ആർ.ഒയും നാസയും സംയുക്ത പ്രവർത്തനത്തിലായിരുന്നു. പ്രകൃതിയിലുണ്ടാകുന്ന മാറ്റങ്ങളെല്ലാം നൈസാർ കണ്ടെത്തും. ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, സുനാമി, ഭൂകമ്പം, അഗ്നിപർവത വിസ്ഫോടനം, വന നശീകരണം തുടങ്ങി ഭൂമിക്കടിയിലെ മാറ്റങ്ങൾ, കാര്‍ഷിക രംഗത്തുണ്ടാകുന്ന മണ്ണിലെ ഈർപ്പവും, വിളകളുടെ വളർച്ച എന്നിവയും നൈസാറിന് നിരീക്ഷിക്കാനാകും.

 

 

ഇന്ത്യയിലുണ്ടാകുന്ന പ്രകൃതി ദുരന്തങ്ങൾ മുൻകൂട്ടി കണ്ടെത്താൻ നൈസാർ ഏറെ പ്രയോജനകരമാകും. ഇതിനോടൊപ്പം ഇന്ത്യയും നാസയും തമ്മിലുള്ള ബന്ധം കൂടുതൽ മെച്ചപ്പെടുത്തുന്നതിന് ദൗത്യം ഏറെ സഹായകരമാകും.

Advertisements
Share news