KOYILANDY DIARY.COM

The Perfect News Portal

കാട്ടിലപീടികയിൽ യുവാവ് കുളത്തിൽ മുങ്ങി മരിച്ചു

കാട്ടിലപ്പീടിക: കാട്ടിലപീടിക സ്വദേശിയായ യുവാവ് കല്ലായിയിൽ കുളത്തിൽ മുങ്ങി മരിച്ചു. കാട്ടിലപീടിക സൈൻ വീട്ടിൽ താമസിക്കും പാടത്തോടി ഉമ്മർകോയുടെയും കാരാട്ട് ഹസ്രത്തിന്റെയും മകൻ അഹ്മദ് റബാഹ് (18) ആണ് മരിച്ചത്. കല്ലായിയിലുള്ള സുഹൃത്തിൻ്റെ വീട്ടിനടുത്തുള്ള നീന്തൽ കുളത്തിൽവെച്ചാണ് അപകടം ഉണ്ടായത്.

.

.
ഇന്നലെപുലർച്ചയാണ് കാട്ടിലെ പീടികയിലെ വീട്ടിൽനിന്ന് കല്ലായിലുള്ളു സുഹൃത്തിന്റെ വീട്ടിലേക്ക് പോയത്. കല്ലായി സ്റ്റാർ ടൈൽസ് കമ്പനിക്ക് സമീപത്തുള്ള കുളത്തിലാണ് റബാഹ് കുളിക്കാൻ ഇറങ്ങിയത്. മാത്തറ പി കെ കോളജിലെ ഒന്നാംവർഷ ബിബിഎ വിദ്യാർഥിയാണ്. സഹോദരങ്ങൾ: റോഷൻ, റജ, റോസിൻ, റിവ. മയ്യത്ത് നിസ്കാരം: തിങ്കളാഴ്ച രാവിലെ 8.30 ന് ചീനിച്ചേരി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.

Advertisements
Share news