KOYILANDY DIARY.COM

The Perfect News Portal

ഉള്ളൊരുക്കം ഏകദിന ക്യാമ്പ് സംഘടിപ്പിച്ചു

കൊയിലാണ്ടി: ജി.വി.എച്ച്.എസ്.എസ്. കൊയിലാണ്ടിയിൽ “എൻ്റെ ക്ലാസ് എൻ്റെ അഭിമാനം” പദ്ധതിയുടെ ഭാഗമായി പ്ലസ് വൺ സയൻസ് വിദ്യാർത്ഥികൾ ‘ഉള്ളൊരുക്കം ‘എന്ന പേരിൽ പഠന ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പ് പ്രശസ്ത ചിത്രകാരൻ അഭിലാഷ് തിരുവോത്ത് ചിത്രം വരച്ച് ഉദ്ഘാടനം ചെയ്തു. മാനവികതയിൽ ഊന്നിക്കൊണ്ടുള്ള ശാസ്ത്ര പഠനം വളർന്നു വരേണ്ടത് കാലത്തിൻ്റെ ആവശ്യമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. തുടർന്ന് വിവിധ കരിയർ മേഖലയെ പരിചയപ്പെടുത്തിക്കൊണ്ട് എ.കെ. അബ്ദുൾ സമീർ ക്ലാസെടുത്തു.

ശാസ്ത്രവിദ്യാർത്ഥികൾ സാഹിത്യം പഠിക്കുന്നതെന്തിന് എന്ന വിഷയത്തിൽ പ്രസിദ്ധ സാന്നിത്യകാരൻ ഡോ. സോമൻ കടലൂർ സംസാരിച്ചു. ശ്രീജിത്ത്. എസ്. ‘വ്യക്തിത്വ വികസന ‘ ത്തെക്കുറിച്ച് ക്ലാസ് എടുത്തു. പി.ടി.എ പ്രസിഡണ്ട് എ സജീവ് കുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രിൻസിപ്പാൾ എൻ.വി. പ്രദീപ് കുമാർ ആശംസയർപ്പിച്ചു. ശ്രീദേവ് എ എസ്  സ്വാഗതവും ഗായത്രി ശ്രീറാം നന്ദിയും രേഖപ്പെടുത്തി. 

ചടങ്ങിൽ വിവിധ സെഷനുകളിലായി വിദ്യാർത്ഥികളായ മാളവിക ബ്രിജിത്ത് എം സി, ഋഷദ് ബി ശംഭു, അനുമൃദ് രതീഷ് ഇ, നൈല നഫീസ എഫ് എം, പാർവ്വണ ഷൈജു വി.വി, മാനവ് എസ്, പാർവ്വതി വി.എ, ചാരുത എൻ.ആർ, ശിവാനി. എ ആർ, ദിയ രാജേഷ് എന്നിവർ സംസാരിച്ചു.

Advertisements
Share news