സംസ്ഥാനത്ത് വീണ്ടും സ്വര്‍ണവില കുറഞ്ഞു; പവന് 73,680 രൂപയായി

സംസ്ഥാനത്ത് വീണ്ടും സ്വര്‍ണവില കുറഞ്ഞു. 360 രൂപ കുറഞ്ഞ് ഒരു പവന് 73,680 രൂപയായി. ഒരു ഗ്രാം സ്വര്‍ണത്തിന് 45 രൂപ കുറഞ്ഞ് 9,210 രൂപയായി. ഇന്നലെ പവന് ആയിരം രൂപ കുറഞ്ഞിരുന്നു. ഇതോടെ, രണ്ട് ദിവസം കൊണ്ട് 1360 രൂപയുടെ കുറവുണ്ടായി. ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ പവന് 1600 രൂപയുടെ വര്‍ധനയുണ്ടായിരുന്നു. ബുധനാഴ്ചയിലെ പവന് 75,040 രൂപയെന്ന നിരക്കാണ് ഈ മാസത്തെ ഉയര്‍ന്ന വില. ജൂലൈ ഒന്‍പതിലെ 72,000 രൂപയാണ് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്ക്.

ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വര്‍ഷവും ടണ്‍ കണക്കിന് സ്വര്‍ണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. സ്വര്‍ണത്തിന്റെ രാജ്യാന്തര വില, ഡോളറിനെതിരെ രൂപയുടെ വിനിമയനിരക്ക്, സ്വര്‍ണം ഇറക്കുമതി ചെയ്യുന്ന ബാങ്കുകളുടെ നിരക്ക് (bank rate), കസ്റ്റംസ് ഡ്യൂട്ടി എന്നിവയാണ് സ്വര്‍ണ വില നിശ്ചയിക്കുന്നതിന്റെ അടിസ്ഥാന ഘടകങ്ങള്‍.

