അരുൺ നമ്പ്യാട്ടിൽ ഹോപ്പ് രക്തദാതാങ്ങളുടെ കുട്ടായ്മയുടെ മിഷൻ കോഡിനേറ്റർ

കോഴിക്കോട്: ബ്ലഡ് ക്ഷാമം നേരിടുന്ന കോഴിക്കോട് കോട്ടപ്പറമ്പ് ആശുപത്രിയിൽ കൊയിലാണ്ടി ഫയർ ആൻഡ് റെസ്ക്യൂ സ്റ്റേഷനും, സിവിൽ ഡിഫൻസും ചേർന്ന് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പിൽ വെച്ച് 27-ാം തവണയും രക്തദാനം നടത്തി വേറിട്ട മാതൃകയായിരിക്കുകയാണ് അരുൺ നമ്പ്യാട്ടിൽ. ഇതോടെ ഹൃദയത്തിൽ നിന്നുള്ള രക്തദാനം അരുണിനെ പുതിയ ഉത്തരവാദിത്തം കുടി ഏൽപ്പിച്ചിരിക്കുകയാണ്. ഹോപ്പ് രക്തദാതാങ്ങളുടെ കുട്ടായ്മയുടെ മിഷൻ കോഡിനേറ്ററായി അരുൺ നമ്പ്യാട്ടിലിനെ ചുമതലപ്പെടുത്തിയിരിക്കുകയാണ്.
