പെട്ടിക്കട കത്തിച്ചതിൽ പ്രതിഷേധ പ്രകടനം നടത്തി

കൊയിലാണ്ടി: ഉന്തുവണ്ടി പെട്ടിക്കട തെരുവോര തൊഴിലാളിയൂനിയൻ (സിഐടിയു) പ്രവർത്തകനും വർഷങ്ങളോളമായി കൊയിലാണ്ടിയിൽ കച്ചവടക്കാരനുമായ സി. എം. വിജയന്റെ പെട്ടിക്കട തീയിട്ടു നശിപ്പിച്ചതിൽ യൂനിയൻ താലൂക്ക് കമ്മറ്റി പ്രതിഷേധിച്ചു.സംഭവത്തിൽ പ്രതിഷേധിച്ചുകൊണ്ടും സംഭവത്തെകുറിച്ച് സമഗ്രാന്വേഷണം നടത്തണമെന്നാവശ്യപ്പെട്ടുകൊണ്ടും യൂനിയൻ നേതൃത്വത്തിൽ കൊയിലാണ്ടി ടൗണിൽ പ്രകടനം നടത്തി. തുടർന്ന് നടന്ന യോഗത്തിൽ താലുക്ക് പ്രസിഡന്റ് ടി. കെ. ചന്ദ്രൻ, പി വി മമ്മദ്, കരീം എന്നിവർ സംസാരിച്ചു.
