വീട്ടിൽ അതിക്രമിച്ചു കയറി ഭീഷണിപ്പെടുത്തിയ പ്രതി പിടിയിൽ

കോഴിക്കോട്: വീട്ടിൽ അതിക്രമിച്ചു കയറി ഭീഷണിപ്പെടുത്തിയ പ്രതി പിടിയിൽ. തലക്കുളത്തൂർ സ്വദേശി കാണിയാം കുന്ന് മലയിൽ അസ്ബിൻ (29) നെ ആണ് അറസ്റ്റ് ചെയ്തത്. ജൂലായ് 22ന് വൈകുന്നേരം തലക്കുളത്തൂർ സ്വദേശിനിയുടെ വീട്ടിലേക്ക് പ്രതി മരകായുധവുമായി അതിക്രമിച്ചു കയറി വാതിൽ പൊളിച്ചു അകത്തു കയറി യുവതിയോട് ലൈംഗികാതിക്രമം കാണിക്കുകയും, കൊല്ലുമെന്നും ഭീഷണിപെടുത്തുകയും വീട്ടിലെ ഫർണിച്ചറും ടിവിയും പൊട്ടിക്കുകയും ചെയ്യുകയായിരുന്നു.

തുടർന്ന് എലത്തൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. ഇൻസ്പെക്ടർ രഞ്ജിത്തിന്റെ നേതൃത്വത്തിൽ SI മാരായ പ്രജു കുമാർ, സന്തോഷ്, SCPO രൂപേഷ് എന്നിവർ ചേർന്ന് പ്രതിയെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി.
