KOYILANDY DIARY.COM

The Perfect News Portal

വി. എസ് അച്ചുതാനന്ദൻ്റെ വിയോഗത്തിൽ അനുശോചിച്ചു

മുൻ മുഖ്യമന്ത്രിയും സിപിഐഎഎം ൻ്റെ സമുന്നത നേതാവുമായിരുന്ന വി. എസ് അച്ചുതാനന്ദൻ്റെ വിയോഗത്തിൽ. സിപിഐഎം കൊല്ലം ലോക്കൽ കമ്മറ്റിയുടെ നേതൃത്വത്തിൽ സർവ്വകക്ഷി യോഗം അനുശോചിച്ചു. മൗന ജാഥയും നടന്നു. പി.പി രാജീവൻ അദ്ധ്യക്ഷത വഹിച്ചു. എം പത്മനാഭൻ അനുശോചന പ്രമേയം അവതരിപ്പിച്ചു. ലോക്കൽ  സെക്രട്ടറി എൻ കെ ഭാസ്ക്കരൻ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ നടേരി ഭാസ്ക്കരൻ, മുകുന്ദൻ മാസ്റ്റർ, പി.കെ പുരുഷോത്തമൻ എന്നിവർ സംസാരിച്ചു. സി. പ്രജില നന്ദി പറഞ്ഞു.
Share news