വി.എസ് ൻ്റെ വിയോഗത്തിൽ കൊയിലാണ്ടിയിൽ സർവ്വകക്ഷി യോഗം അനുശോചിച്ചു

കൊയിലാണ്ടി: അന്തരിച്ച മുൻ മുഖ്യമന്ത്രിയും സിപിഐഎം ൻ്റെ സമുന്നത നേതാവുമായിരുന്ന സഖാവ് വി.എസ് ൻ്റെ വിയോഗത്തിൽ കൊയിലാണ്ടിയിൽ സർവ്വകക്ഷി യോഗം അനുശോചിച്ചു. മൌന ജാഥയ്ക്ക് ശേഷം കൊയിലാണ്ടി ബസ്സ്റ്റാൻ്റ് പരിസരത്ത് ചേർന്ന യോഗത്തിൽ നഗരസഭ വൈസ് ചെയർമാൻ അഡ്വ. കെ. സത്യൻ അദ്ധ്യക്ഷതവഹിച്ചു. സിപിഐഎം ഏരിയാ സെക്രട്ടറി ടി.കെ. ചന്ദ്രൻ മാസ്റ്റർ അനുശോചന പ്രമേയം അവതരിപ്പിച്ചു.

അഡ്വ. എൽ.ജി ലിജീഷ്, മുരളി തോറോത്ത്, അഡ്വ. സുനിൽ മോഹൻ, വി.പി ഇബ്രാഹിം കുട്ടി, വായനാരി വിനോദ്, സി. സത്യചന്ദ്രൻ, എം.പി ശിവാനന്ദൻ, ഇ.കെ. അജിത്ത് എന്നിവർ അനുസ്മരിച്ച് സംസാരിച്ചു. പി. ചന്ദ്രശേഖരൻ സ്വാഗതവും മാങ്ങോട്ടിൽ സുരേന്ദ്രൻ നന്ദിയും പരഞ്ഞു.

