ക്ലോസറ്റിൽ കാലുകുടുങ്ങിയ സ്ത്രീയെ രക്ഷപ്പെടുത്തി

കൊയിലാണ്ടി: ക്ലോസറ്റിൽ കാലുകുടുങ്ങിയ സ്ത്രീയെ രക്ഷപ്പെടുത്തി. കൊയിലാണ്ടി വടക്കേകണ്ടി ക്ഷേത്രത്തിനു സമീപം വീട്ടുപറമ്പിൽ ഉള്ള ടോയ്‌ലറ്റിന്റെ ക്ലോസറ്റിൽ വീണാണ് സ്ത്രീയുടെ കാൽ കുടുങ്ങിയത്. വിവരം കിട്ടിയതിനെ തുടർന്ന് കൊയിലാണ്ടിയിൽ നിന്നും അഗ്നി രക്ഷാസേന എത്തുകയും ക്ലോസറ്റ് മുറിച്ച് സ്ത്രീയുടെ കാൽ സുരക്ഷിതമായി പുറത്തെടുക്കുകയും ചെയ്തു.

സ്റ്റേഷൻ ഓഫീസർ ബിജു വികെയുടെ നേതൃത്വത്തിൽ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ രതീഷ് കെ എൻ, സിജിത്ത് സി, നിധിൻരാജ്, ഹോംഗാർഡ് ടി പി ബാലൻ എന്നിവർ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടു.
