ഉമ്മൻചാണ്ടി ജനഹൃദയങ്ങളിൽ ജീവിച്ച മുഖ്യമന്ത്രി: മുല്ലപ്പള്ളി

കൊയിലാണ്ടി: ഉമ്മൻ ചാണ്ടി ജനഹൃദയങ്ങളിൽ ജീവിച്ച മുഖ്യമന്ത്രിയാണെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ. കൂടെ നടന്നവരും കൂടെ കഴിഞ്ഞവരും അടങ്ങുന്ന ആയിരങ്ങളുടെ അനുഭവങ്ങൾ കൂടി ചേരുമ്പോഴാണ് ഉമ്മൻചാണ്ടിയുടെ ജീവിത കഥ പൂണ്ണമാകുന്നതെന്ന് മുൻ കെ പി സി സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. അദ്ദേഹം ജിവിതം വായിച്ചതും പഠിച്ചതും തന്നെ കാണാനെത്തുന്ന ആളുകളിൽ നിന്നും അവരുടെ അനുഭവങ്ങളിൽ നിന്നുമാണെന്ന് അദ്ദേഹം പറഞ്ഞു.

മൂടാടി മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി മുചുകുന്ന് യു.പി സ്കൂളിൽ സംഘടിപ്പിച്ച ഉമ്മൻചാണ്ടി അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചടങ്ങിൽ മണ്ഡലം കോൺഗ്രസ്സ് പ്രസിഡണ്ട് കിഴക്കയിൽ രാമകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ഡി.സി സി.ജനറൽ സെക്രട്ടറി വി പി ഭാസ്കരൻ അനുസ്മരണ പ്രഭാഷണം നടത്തി.


ആർ നാരായണൻ മാസ്റ്റർ കെ ടി. മോഹൻദാസ് റജിസജേഷ്, രൂപേഷ് കൂടത്തിൽ, നെല്ലിമടം പ്രകാശ്, രാമകൃഷ്ണൻ പൊറ്റക്കാട്ട്, പൊറ്റക്കാട്ട് ദാമോദരൻ, എടക്കുടി സുരേഷ് ബാബു, പി. രാഘവൻ എന്നിവർ സംസാരിച്ചു.

