KOYILANDY DIARY.COM

The Perfect News Portal

ബൈക്ക് മോഷണം: കുപ്രസിദ്ധ മോഷ്ടാവ് പിടിയിൽ

കോഴിക്കോട് : ചെറുവറ്റക്കടവിൽ  നിന്നും ബൈക്ക് മോഷ്ടിച്ച പ്രതി കൊയിലാണ്ടി കാരയാട് സ്വദേശി കുന്നത്ത് വീട്ടിൽ അമൽ (22) നെ കോഴിക്കോട് ചേവായൂർ പോലീസ് അറസ്റ്റ് ചെയ്തു. മെയ് 20ന് ചേവായൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ ചെറുവറ്റക്കടവിലെ വാടകവീടിനു മുൻപിൽ നിർത്തിയിട്ട ബിപിൻ ലെനറ്റ് എന്നയാളുടെ ഉടമസ്ഥതയിലുള്ള KL-11-BS-3368 നമ്പർ പൾസർ ബൈക്ക്  പ്രതി മോഷ്ടിച്ചു കൊണ്ടു പോകുകയായിരുന്നു.   
തുടർന്ന്  ചേവായൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുന്നതിടെ മറ്റൊരു ബൈക്ക് മോഷണക്കേസിൽ മെഡിക്കൽ കോളേജ് പോലീസ് കസ്റ്റഡിയിലെടുത്ത പ്രതിയെ ചോദ്യം ചെയ്തതിലാണ് ഈ മോഷണവും നടത്തിയത് താനാണെന്ന് പ്രതി സമ്മതിക്കുകയായിരുന്നു.
മേപ്പയ്യൂർ പോലീസ് സ്റ്റേഷനിലെ റൌഡി ലിസ്റ്റിൽ ഉൾപ്പെട്ട പ്രതിയ്ക്ക് കോഴിക്കോട്, മലപ്പുറം ജില്ലകളിലെ താനൂർ, കൊടുവള്ളി, മേപ്പയ്യൂർ, ബാലുശ്ശേരി, പെരുവണ്ണാമുഴി തുടങ്ങി വിവിധ സ്റ്റേഷനുകളിലായി നിരവധി കേസുകൾ നിലവിലുണ്ട്.
വാഹനമോഷണത്തിനും, വാഹനങ്ങളിലെ ബാറ്ററി മോഷണം നടത്തിയതിനും, വിൽപ്പനയ്ക്കും ഉപയോഗത്തിനുമായി സൂക്ഷിച്ച മയക്കുമരുന്നുമായി പിടിയിലായതിനും, പൊതുജനശല്യത്തിനും മറ്റുമായി നിരവധി കേസുകൾ നിലവിലുണ്ടെന്ന് പോലീസ് പറഞ്ഞു. തുടരന്വേഷണത്തിനായി ചേവായൂർ പോലീസ് പ്രതിയെ ജുഡീഷ്യൽ കസ്റ്റഡിയിൽ വാങ്ങിയുട്ടുണ്ട്.
Share news