ദേശീയപാത നിർമ്മാണത്തിലെ അപാകതകൾ ഉടൻ പരിഹരിക്കണം: കേരള കർഷകസംഘം മേഖലാ സമ്മേളനം

കൊയിലാണ്ടി: കേരള കർഷകസംഘം കൊയിലാണ്ടി സെൻട്രൽ മേഖലാ സമ്മേളനം പി.വി സത്യനാഥൻ നഗറിൽ നടന്നു. ദേശീയപാത നിർമ്മാണത്തിലെ അപാകത പരിഹരിച്ച് ഉടൻ നിർമ്മാണം പൂർത്തിയാക്കണമെന്ന് സമ്മേളനം പ്രമേയത്തിലൂടെ അധികൃതരോടാവശ്യപ്പെട്ടു. കൊയിലാണ്ടി ചെത്ത്തൊഴിലാളി മന്ദിരം ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനം കർഷകസംഘം ജില്ലാ സെക്രട്ടറി ബാബു പറശ്ശേരി ഉദ്ഘാടനം ചെയ്തു. സി.കെ. സജീവൻ അദ്ധ്യക്ഷതവഹിച്ചു.

മുതിർന്ന കർഷകൻ മീത്തൽ രവീന്ദ്രൻ പതാക ഉയർത്തിയതോടെയാണ് സമ്മേളന നടപടിക്രമങ്ങൾ ആംരഭിച്ചത്. മേഖലാ പ്രസിഡണ്ട് പി.കെ രഘുനാഥ് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ഏരിയാ ജോയിൻ്റ് സെക്രട്ടറി രവീന്ദ്രൻ, നഗരസഭ ചെയർപേഴ്സൺ സുധ കെ.പി എന്നിവർ അഭിവാദ്യം ചെയ്ത് സംസാരിച്ചു. തുടർന്ന് ഗ്രൂപ്പ് ചർച്ചക്ക് ശേഷം ബാബു പറശ്ശേരി, പി.കെ. രഘുനാഥ് എന്നിവർ മറുപടി പറഞ്ഞു. സ്വാഗതസംഘം കൺവീനർ പി. ചന്ദ്രശേഖരൻ സ്വാഗതവും ചെയർമാൻ മാങ്ങോട്ടിൽ സുരേന്ദ്രൻ നന്ദിയും പറഞ്ഞു.


പുതിയ ഭാരവാഹികളായി സി. രാമകൃഷ്ണൻ (പ്രസിഡണ്ട്), പി.കെ. രഘുനാഥ് (സെക്രട്ടറി, സി.കെ. സജീവൻ (ട്രഷറർ), എം.എം. ചന്ദ്രൻ മാസ്റ്റർ, ഗിരീഷ് (വൈസ് പ്രസിഡണ്ടുമാർ), മാങ്ങോട്ടിൽ സുരേന്ദ്രൻ, പി.കെ. മുകുന്ദൻ (ജോ. സെക്രട്ടറിമാർ) എന്നിവർ ഭാരവാഹികളായി 23 അംഗ മേഖലാ കമ്മിറ്റിയെയും, ഏരിയാ സമ്മേളന പ്രതിനിധികളെയും തെരഞ്ഞെടുത്തു.

