കുറുവങ്ങാട് സൗത്ത് യുപി സ്കൂളിൽ വാട്ടർ പ്യൂരിഫെയർ സ്പോൺസർ ചെയതു

കൊയിലാണ്ടി: കുറുവങ്ങാട് സൗത്ത് യുപി സ്കൂളിൽ ശ്രീകൃഷ്ണ വെഡിംഗ് സെൻ്റർ സ്പോൺസർ ചെയ്ത വാട്ടർ പ്യൂരിഫെയർ നഗരസഭ ക്ഷേമകാര്യസ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ. ഷിജു മാസ്റ്റർ ഉദ്ഘാടനം ചെയ്തു, സ്കൂൾ മാനേജർ എം. കൃഷ്ണൻ ഒന്നാം ക്ലാസിലെ വിദ്യാർത്ഥി ജസ ഫാത്തിമക്ക് പ്യൂരിഫൈഡ് വാട്ടർനൽകി വിതരണത്തിന് ആരംഭം കുറിച്ചു. പി.ടി എ വൈസ് പ്രസിഡണ്ട് എ കെ സിദ്ദിഖ്, ഡികെ ബിജു എന്നിവർ പങ്കെടുത്തു. എം. മോഹൻ കുമാർ സ്വാഗതവും, KP ഹാസിഫ് നന്ദിയും പറഞ്ഞു.
