KOYILANDY DIARY.COM

The Perfect News Portal

സംസ്ഥാനത്ത് ഭവനരഹിതർക്ക് സിപിഐഎം നിർമിച്ച് നൽകിയത് 1947 വീടുകൾ

സംസ്ഥാനത്ത് ഭവനരഹിതർക്ക് സിപിഐഎം നിർമിച്ച് നൽകിയത് 1947 വീടുകൾ. വാഗ്ദാനങ്ങൾ വിഴുങ്ങുന്ന കോൺഗ്രസിന് മാതൃകയായിരിക്കുകയാണ് സിപിഐഎം. വയനാട് ദുരിതബാധിതർക്ക് വീടുവച്ച് നൽകാനുള്ള ഫണ്ട് പിരിവിലും ഭൂമി വാങ്ങുന്നതിലും അഴിമതി കാണിച്ച കോൺഗ്രസ് അവരുടെ കെടുകാര്യസ്ഥത പുറത്ത് വന്നപ്പോൾ സിപിഐഎമ്മിനെതിരെ അടിസ്ഥാന രഹിതമായ ആരോപണങ്ങളാണ് ഉന്നയിച്ചത്. കോൺഗ്രസിന്റെ വ്യാജപ്രചാരണങ്ങൾക്ക് ചുക്കാൻ പിടിക്കുന്ന രാഹുൽ മാങ്കൂട്ടത്തിൽ, കോടിയേരി ബാലകൃഷ്ണൻ പ്രഖ്യാപിച്ച 2000 വീടുകൾ പ്രഖ്യാപനം മാത്രമാണെന്നായിരുന്നു ആരോപണം ഉയർത്തിയത്.

എന്നാൽ 2019 മുതൽ ഭവനരഹിതർക്ക് സിപിഐഎം നിർമിച്ചു നൽകിയത് 1947 വീടുകളാണ്. 2019 ലെ തൃശൂർ സമ്മേളനത്തിൽ കോടിയേരി ബാലകൃഷ്ണൻ പ്രഖ്യാപിച്ച പദ്ധതിയുടെ ഭാഗമായി, ഒരു ലോക്കലിൽ ഒരു വീടെങ്കിലും എന്ന തരത്തിൽ പ്രവർത്തനം മുന്നോട്ട് പോവുകയാണ്. കാസർകോട് 87, കണ്ണൂർ 265, വയനാട് 54, കോഴിക്കോട് 305, മലപ്പുറം 169, പാലക്കാട് 132, തൃശൂർ 165, എറണാകുളം 184, ഇടുക്കി 48, കോട്ടയം 157, പത്തനംതിട്ട 52, ആലപ്പുഴ 127, കൊല്ലം 82, തിരുവനന്തപുരം 120 എന്നിങ്ങനെയാണ് വീട് പൂർത്തീകരിച്ച് നൽകിയ കണക്ക്.

സിപിഐഎം ഫേസ് ബുക്ക് പോജിൻ്റെ പൂർണ്ണരൂപം..

Advertisements

Share news