KOYILANDY DIARY.COM

The Perfect News Portal

ഒത്തുതീര്‍പ്പിനില്ല; നിമിഷപ്രിയയ്ക്ക് മാപ്പ് നല്‍കാനാവില്ലെന്ന് കൊല്ലപ്പെട്ട തലാലിന്റെ സഹോദരന്‍

നിമിഷപ്രിയയ്ക്ക് മാപ്പ് നല്‍കാനാവില്ലെന്ന് കൊല്ലപ്പെട്ട തലാലിന്റെ സഹോദരന്‍. ഒരു ഒത്തുതീര്‍പ്പിനും തയ്യാറല്ലെന്ന് സഹോദരന്‍ ഫേസ്ബുക്ക് പേജില്‍ കുറിച്ചു. ദിയാധനം വാങ്ങാന്‍ കഴിയില്ലെന്നും വൈകിയാലും ശിക്ഷ നടപ്പാക്കുമെന്നാണ് പ്രതീക്ഷയെന്നും സഹോദരന്‍ കുറിപ്പിൽ കൂട്ടിചേർത്തു.

കാന്തപുരം എ പി അബൂബക്കര്‍ മുസല്യാരുടെ ഇടപെടലിലൂടെ യെമെനിൽ വധശിക്ഷ കാത്ത് കഴിയുന്ന നിമിഷപ്രിയയുടെ ശിക്ഷ നീട്ടിവെയ്ക്കുകയായിരുന്നു. ആഭ്യന്തര കലാപവും രാഷ്ട്രീയ അസ്ഥിരതയും കൊടികുത്തിവാഴുന്ന യെമനിലാണ് നിമിഷ പ്രിയയുടെ കേസ് എന്നത് ബാഹ്യ ഇടപെടലിനെ ഏറെ സങ്കീർണമാക്കിയിരുന്നു. യെമനിലെ ഹളർമൌത്തിലുള്ള സൂഫീ പണ്ഡിതനും തന്റെ ദീര്‍ഘകാല സുഹൃത്തുമായ ഷെയ്ഖ് ഹബീബ് ബിന്‍ ഉമറിന്റെ സഹായം തേടുകയായിരുന്നു, നിമിഷ പ്രിയയുടെ കാര്യത്തില്‍ കാന്തപുരം. അങ്ങനെയാണ് കൊല്ലപ്പെട്ട തലാലിന്റെ ബന്ധുക്കളുമായി ആശയവിനിമയത്തിന് വരെ സാധ്യമായത്.

Share news